ഇന്നത്തെ കേരളത്തിന്റെ ദുരവസ്ഥ ഒന്ന് കാണൂ,
കൈയില്‍ കിട്ടുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും മദ്യത്തിനു വേണ്ടി ചിലവാക്കുന്ന ഒരു തലമുറയാണ് ഇന്ന് കേരളത്തിന്റെ ശാപം.
മുക്കിനു മുക്കിനു കള്ളും കഞ്ചാവും സുഭിക്ഷം. ഹാന്‍സും പാന്‍ പരാഗും ശംഭുവും വരുത്തുന്ന വിനകള്‍ വേറെ. ഇതൊന്നും പോരാഞ്ഞു ടിപെക്സ് എന്ന ഓമനപ്പേരില്‍ അറിയുന്ന പേന കൊണ്ട് എഴുതുന്നതു മായ്ക്കുന്ന വൈട്നെര്‍.
ഒരു വലിയ മാഫിയ ക്കൂട്ടം ബാല്യത്തിന്റെ നിഷ്കളങ്കതയെ മുതലെടുത്ത് കൊണ്ട് വന്‍ വിനാശത്തിന്റെ ബീജം പാകിയിരിക്കുകയാണ്. സ്കൂള്‍ പരിസരത്തും ദേവാലയങ്ങളുടെ പരിസരത്തും ദൂര പരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഇറക്കിയ നിയമം സര്‍ക്കാര്‍ തന്നെ ലങ്ഘിച്ചു പുതിയ കള്ളുഷാപ്പുകള്‍ക്കും വിദേശ മദ്യശാലകള്‍ക്കും അനുമതി കൊടുക്കുന്ന സങ്കടകരമായ സ്ഥിതി വിശേഷമാണ് ഇന്ന് നാം കാണുന്നത്.
വൈകിട്ടെന്താ പരിപാടി? എന്ന് മകന്‍ അച്ഛനോട് ചോദിക്കുന്ന കാലം വിദൂരത്തല്ല. കല്യാണ വീടായാലും ചരമ വീടായാലും ഇപ്പോളത്തെ ചെറുപ്പക്കാര്‍ക്ക് മദ്യം ഒഴിവാക്കാനാവാത്ത ഐറ്റം ആയിപ്പോയീ. ഈ അടുത്തകാലത്ത് തെക്കന്‍ കേരളത്തില്‍ കല്യാണം നടന്ന വീട്ടില്‍ നവ ദമ്പതികളെ വിശ്രമിക്കാന്‍ അനുവദിക്കാതെ രാത്രിയില്‍ മദ്യപിച്ച് മദം കെട്ട കുറെപ്പേര്‍ ചേര്‍ന്ന് ആഭാസമായീ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ബന്ധപെടുന്നതിന്റെ വരെ ക്ലാസ്സ് എടുത്തു എന്നറിഞ്ഞു ഞെട്ടിപ്പോയീ. ഇവര്‍ക്കൊന്നും അമ്മ പെങ്ങള്‍ മാരെ തിരിച്ചറിയാന്‍ കഴിയാതായോ?
മഹാത്മാ ഗാന്ധി യുനിവെര്സിടിയുടെ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ രാജന്‍ ഗുരുക്കള്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയത് വായിക്കാത്തവര്‍ വായിക്കുക.
http://www.mathrubhumi.com/online/malayalam/news/story/385754/2010-06-29/kerala
സിഗരറ്റ് വലിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതുപോലെ കള്ളു കുടിയന്മാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കേണ്ട ആവശ്യം ഒട്ടുമില്ല. കല്ല് കുടിച്ചു വീട്ടില്‍ വന്നു ഭാര്യയെയും കുട്ടികളെയും തല്ലുകയും പാത്രമ ഒക്കെ വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന ടിപിക്കള്‍ കള്ളു കുടിയന്മാരെ നമുക്ക് മറക്കാം. പക്ഷെ ഒരു നിയന്ത്രണങ്ങള് ഇല്ലാതെ കുടിച്ചു ലക്ക് കെട്ട് വഴിയില്‍ കിടക്കുന്ന യുവത്വത്തെ ഓര്‍ത്താണ് എനിക്ക് പേടി.
ഇന്ന് മഹാത്മാ ഗാന്ധി കേരളത്തില്‍ വന്നാല്‍ അദ്ദേഹം വിഭാവനം ചെയ്ത ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മുഴുവന്‍ മാറ്റിയെഴുതിയെക്കും. മദ്യ വിപത്തിനെതിരെ ക്രിസ്തിയന്‍ ഇടവകകള്‍ ബോധവല്കരണം നടത്തുന്നത് വളരെ നല്ല ഒരു സംഗതിയാണ്. പക്ഷെ ആ ബുദ്ധി പോലും നമ്മുടെ ഹിന്ദു സമുദായം കാണിക്കുന്നില്ല. മദ്യം വിഷമാണ് അത് ഉണ്ടാക്കരുത്, വില്‍ക്കരുത്, കഴിക്കരുത് എന്ന് ഘോഷിച്ച ആ ദൈവത്തെ അവര്‍ കണ്ണാടിക്കൂട്ടില്‍ കയറ്റി യിരുത്തി വാതിലും താഴിട്ടു പൂട്ടി.
വരും തലമുറയെ യെങ്കിലും ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ നാം പ്രതിഞ്ജ എടുക്കണം.. പറ്റിയാല്‍ ഇന്ന് തന്നെ.

No comments:
Post a Comment