Thursday, June 23, 2011

എന്റെ ചെറുകഥകള്‍ 1 - പൂര്‍ണം

എന്റെ ചെറുകഥകള്‍

പലപ്പോഴായി എഴുതിയ കുറച്ചു കഥകളുടെ സമാഹാരം, പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹം പേറി സൂക്ഷിച്ചു. കുറെ നഷ്ടപ്പെട്ട് പോയി. ഒരു നോവലെറ്റ് എഴുതി. ഒരു കഥാകാരിയെ തിരുത്തുവാന്‍ ഏല്പിച്ചു. അവര്‍ അത് സ്വന്തം പേരില്‍ പ്രസിദ്ധപെടുത്തി. സാരമില്ല. നഷ്ടങ്ങളില്‍ നിന്നാണല്ലോ നാം കൈയിലുണ്ടായിരുന്നതിന്റെ വില മനസിലാക്കുക.


01 പൂര്‍ണം

വിദേശ നിര്‍മിതമായ ആ കാര്‍ ടാങ്ക് ബണ്ടിനു മുകളിലൂടെ ഹൈദരാബാദ് ലക്ഷ്യമാക്കി ഓടുമ്പോള്‍ ഇരുവശങ്ങളില്‍ കൂടി ഒഴുകി നീങ്ങുന്ന ജന തിരക്കിനെ നോക്കി സുകുമാരന്‍ എന്തോ ആലോചിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു മുഖം ..എവിടെയോ കണ്ടു മറന്ന ആ രൂപം അയാളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

കാര്‍ നിറുത്തുവാന്‍ ഡ്രൈവറോട് പറഞ്ഞിട്ട് ഇറങ്ങി പിന്നിലേക്ക്‌ നടന്നു. തന്നെയും അവള്‍ കണ്ടു കാണും. അതാവാം അവള്‍ നിന്നത്. അടുതെതുമ്പോള്‍ ആ മുഖം വ്യക്തമായി. .... പുഷ്പ.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ചകളിലെക്കുള്ള ഏണിപ്പടിയായ അല്ല അതിലെ ഒരു ചവിട്ടു പടിയായി തീര്‍ന്ന പലരില്‍ ഒരുവള്‍..

അല്ല ഇവളങ്ങനെയല്ല.. പലരില്‍ ഒരുവളായി തള്ളാനാവില്ല ഇവളെ.. അതിലുമുപരി എന്തൊക്കെയാണ്/

ഓ ആപ്. ബഡാ സാബ് ഹോ ഗയ ഹേ ക്യാ ? ( ഓ താങ്കള്‍ വലിയ സാറായി അല്ലെ?) അവളുടെ ചോദ്യത്തെ നേരിടാനാവാതെ തല കുനിച്ചു. അവളെ എങ്ങനെ നേരിടണം എന്നറിയാതെ പരുങ്ങിയ നിമിഷങ്ങള്‍.

ഓര്‍ ഭി കുച്ച് കാം ഹേ തോ ബോല്‍ നാ.( ഇനിയും എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ എന്റെ ആവശ്യമുണ്ടെങ്കില്‍ പറയണം.) അവളുടെ നിഷ്കളങ്കമായ കണ്ണുകളില്‍ ഒരു കടലിരമ്പം ഞാന്‍ കേട്ടു.

ആ നിറഞ്ഞു തുളുമ്പുന്ന മിഴി രണ്ടും ഒന്ന് തുടക്കുവാന്‍ ഞാന്‍ മോഹിച്ചു...

'നമുക്കു എവിടെയെങ്കിലും പോയി ഇരുന്നു സംസാരിക്കാം.'. ഞാന്‍ അവളെ ക്ഷണിച്ചു.
'ഇവിടെയെന്താ കുഴപ്പം?'  അവള്‍ ആരാഞ്ഞു.
ഊര്‍ന്നിറങ്ങുന്ന കണ്ണട നേരെയാക്കി വീണ്ടു ക്ഷണിച്ചു വരാന്‍.

പക്ഷെ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു. 'നഹി സാബ്, ആജ് മേം ബഹുത് ബിസി ഹേ .. ദോ ഗസ്റ്റ് ഹേ നാ... മേം കല്‍ ജരൂര്‍ ആവൂന്ഗ...' ( ഇല്ല സര്‍ ഇന്ന് എനിക്ക് വളരെ തിരക്കുണ്ട്‌.. രണ്ടു അതിഥികള്‍ കാത്തിരിക്കുന്നു. ഞാന്‍ തീര്‍ച്ചയായും നാളെ വരാം) 'സാറിന്റെ ഹോട്ടല്‍ പേരും റൂമും പറയു.'

ക്യോം? ഒരു മറുചോദ്യം എറിഞ്ഞു അവളെ ഞാന്‍ നോക്കി. ഈ രാത്രിയില്‍ ഇവള്‍ക്കെന്ത് തിരക്ക് എന്ന് തിരക്കി. അതിന്റെ മറുപടിയും എന്നില്‍ ഞെട്ടല്‍ ഉളവാക്കി

'ഏക്‌ വേശ്യ കോ രാത് മേഹേ നാ കാം?..'. (ഒരു വേശ്യക്ക് രാത്രിയിലല്ലേ പണിയുള്ളു) അവള്‍ പൊട്ടിക്കരയും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

നടന്നു നീങ്ങിയ അവളെ പിടിച്ചു നിര്‍ത്തി ഞാന്‍ ചോദിച്ചു.. "നീ എന്താണ് പറയുന്നത്? അവള്‍ കുതറി മാറി മുമ്പോട്ട്‌ നടന്നു. അത് തടയാനാവാതെ ഞാന്‍ പ്രതിമ കണക്കെ നിന്നു.
എന്നെ ചിന്തകളുടെ ലോകത്ത് നിന്നും മടക്കിയത് ഡ്രൈവറുടെ ശബ്ദമാണ്. സാബ് പോകണ്ടേ?
വീണ്ടും കാറിനകത്ത്‌..
ഏതു വഴിക്കാണ് പോകേണ്ടത്? ഡ്രൈവറുടെ ചോദ്യം.
ഓ രണ്ടു വഴിയുണ്ടല്ലോ.. ശരി നാമ്പള്ളി വഴി പോകാം. എയര്‍ കണ്ടീഷന്‍ട്    കാര്‍ ആയിരിന്നിട്ടും കൂടി ഞാന്‍ വിയര്‍ത്തു പരവശനായി പ്പോയി.

* * * *
പതു പതുത്ത സീറ്റില്‍ അമര്‍ന്നിരുന്നു പുറകിലേക്ക് ചാരവേ അവളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാണ് അവളെ ആദ്യമായി കണ്ടത്? ഓര്‍ക്കട്ടെ...ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒസ്മാനിയ യുനിവേര്സിടിയില്‍ വെച്ചാണെന്ന് തോന്നുന്നു.
എം ഫില്ലിന്റെ രെജിസ്ട്രഷന് വേണ്ടി വന്നതാണ്‌.
കാഷ് കൌണ്ടറിനു മുന്‍പിലെ ഔപചാരികമായ കണ്ടുമുട്ടലില്‍ അവളുടെ ചോദ്യം

'മീരു എക്കടുന്നാടൂ?' (താങ്കള്‍ എവിടെ നിന്നു വരുന്നു) ചോദ്യം. തെലുങ്കില്‍ ആയിരുന്നതിനാല്‍ എനിക്ക് മനസ്സിലാകാത്തത്തിന്റെ ചമ്മലും പകച്ചു നില്പും.
'യു നോ തെലുഗു?' അവള്‍ വീണ്ടും ചോദിച്ചു.
'സോറി എനിക്കറിയില്ല' എന്ന് ഞാന്‍.
'ഞാന്‍ ചോദിച്ചത് താങ്കള്‍ എവിടെ നിന്നാണ് എന്നാണ്.'.. അവളുടെ മൃദുല സ്വരം
'ഓ സോറി ഞാന്‍ സുകുമാരന്‍ ഫ്രം കേരള'.
അതായിരുന്നു തുടക്കം. പിന്നെ കണ്ടത് ആന്ധ്ര പ്രദേശ്‌ എലെക്ട്രോനിക്സ് റിസര്‍ച് ലാബിന്റെ കോമ്പൌണ്ടില്‍ വച്ചാണ് അതും മൂന്നു മാസത്തിനു ശേഷം.
അവളും കൂട്ടുകാരിയും കൂടി മരത്തണലുകളില്‍ ഒന്നില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു. രാജമല്ലി പൂക്കള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നതിന്‍ താഴെ ഞാന്‍ ബൈക്ക് നിര്‍ത്തി ഇറങ്ങവേ ആ ശാലീന സൌന്ദര്യം മനസ്സില്‍ നിറഞ്ഞു.
"ഓ യു പുഷ്പാ..."
"ഓ സുകുമാര്‍. ഹൌ ആര്‍ യു .. സോറി ഐ കുട് നോട് മീറ്റ്‌ യു അറ്റ്‌ യുനിവേര്സിടി എഗൈന്‍... "
'പറയാന്‍ മറന്നു പോയി... എനിക്കൊരു ജോലി കിട്ടി നഗരത്തിലെ ഒരു പ്രശസ്ത ടി വി കമ്പനിയില്‍... ആസ് മാനെജ്മെന്റ് ട്രെയിനീ ആയിട്ടു'...
'ദാറ്റ്‌ ഈസ്‌ ഫൈന്‍.. ആന്‍ഡ്‌ മൈ congratulations ബൈ ദി ബൈ ഇത് സുമിത്ര സെന്‍ ഫ്രം കല്കട്ട'.
മറ്റൊരു ദിവസം കാണാം എന്ന് പറഞ്ഞു എന്റെ ടെലിഫോണ്‍ നമ്പരും നല്‍കി വിട പറഞ്ഞു പോന്നപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍. എന്തോ ഒന്ന് കൈമോശം വന്നത് പോലെ...

പുഷ്പയുടെ എന്താണ് തന്നെ ആകര്‍ഷിച്ചത്? അറിയില്ല... അസാധാരണം എന്നോ അസാമാന്യം എന്നോ വേര്‍ തിരിച്ചു പറയാനാവാത്ത എന്തോ ഒന്നുണ്ട്. കാന്ത ശക്തിയുള്ള ആ കണ്ണുകളാണോ അതൊഴികെ അവള്‍ വെറും ഒരു സാധാരണ പെണ്‍കുട്ടി.

പക്ഷെ ആ കണ്ണുകള്‍ അവളെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നു. പിന്നെ നിതംബം മറയുന്ന പനങ്കുല പോലെ യുള്ള ആ മുടിയുടെ ഭംഗിയും എന്നെ ആകര്‍ഷിച്ച ഒരു ഘടകം ആണ്.

* * * *

ഓര്‍മ്മകള്‍ മുറിഞ്ഞത് കാര്‍ സമ്പൂര്‍ണ്ണ ഹോട്ടലിന്റെ പോര്‍ച്ചില്‍ നിന്നപ്പോഴാണ്.

സുകുമാരന്‍ reception ലേക്ക് നടക്കവേ ഡ്രൈവറോട് കാര്‍ പാര്‍ക്ക്‌ ചെയ്തു വരന്‍ പറഞ്ഞു.
തന്റെ പേരും സ്ഥലവും പറഞ്ഞു കഴിഞ്ഞപ്പോള്‍ reception ലെ പെണ്‍കുട്ടി വശ്യതയാര്‍ന്ന പുഞ്ചിരിയോടെ മൊഴിഞ്ഞു..
"യുവര്‍ റൂം നമ്പര്‍ 111 സ്വീറ്റ്"
പെട്ടിയും തൂക്കി നടക്കുന്ന കണ്സീര്‍ജിന്റെ പിന്നാലെ യന്ത്രം കണക്കെ നടന്നു നീങ്ങി..

രൂമിലെതുംബോഴേക്കും ഞാന്‍ വീണ്ടും പരവശനായി കഴിഞ്ഞു..

റൂം ബോയ്‌ ഓര്‍ഡര്‍ പ്രതീക്ഷിച്ചു നില്‍ക്കുന്നു. രണ്ടു ലാര്‍ജ് വിസ്കിക്കും ചിക്കന്‍ ഫ്രയ്യും  ഓര്‍ഡര്‍ പറഞ്ഞു ഡ്രസ്സ്‌ പോലും മാറാതെ കിടക്കയിലേക്ക് വീണു.

റൂം ബോയ്‌ പോയിക്കഴിഞ്ഞപ്പോള്‍ പിന്നെയും മസ്തിഷ്കം ചൂട് പിടിച്ചു. എവിടെ ഓര്‍മ്മകള്‍ മുറിഞ്ഞുവോ അവിടെ വീണ്ടും പുനര്‍ ആരംഭിച്ചു.
പതുക്കെ ആ അബന്ധം മുന്നേറുക ആയിരുന്നു. രണ്ടാള്‍ക്കും ഉത്തമ ബോധ്യമുണ്ടായിരുന്നു. സമൂഹത്തിന്റെ ദുഷിച്ച വിലക്കുകളും സദാചാര ബോധത്തിന്റെ കണ്മതിലുകള്‍.

വിവാഹം കഴിക്കാതെ ഒരാണും ഒരു പെണ്ണും ഒരുമിച്ചു നടന്നാലത്തെ നിയമ പ്രശ്നങ്ങള്‍...

എന്നിട്ടും ഹൃദയങ്ങള്‍ ഒന്നായി... അവയ്ക്ക് പറഞ്ഞാല്‍ മനസ്സിലാകുമായിരുന്നില്ല. പ്രായം അതായിരുന്നല്ലോ...
രക്തത്തിന്റെ തിളപ്പും പുലപ്പും സിരകളില്‍ കൂടി ഒരു ജെറ്റ് എഞ്ചിന്‍ കണക്കെ പാഞ്ഞു നടക്കുന്ന പ്രായം.
ജ്രിദായങ്ങള്‍ തമ്മിലുള്ള കിളി മൊഴികള്‍. ഹൃദയം ഹൃദയത്തോടെ നടത്തുന്ന തേന്‍ മൊഴികള്‍ ... അതരിയതവര്‍ക്ക് അത് കാറ്റിന്റെ ഹൂങ്കാരമാകാം. തിരമാലയുടെ അലറച്ചയാകാം...

ഹൈദ്രബാദിന്റെ മനോഹാരിത കാട്ടി തന്നത് അവളാണ്. പബ്ലിക്‌ ഗാര്‍ഡന്‍, ചാര്‍മിനാര്‍, ഹുസൈന്‍ സാഗര്‍, നലഗോണ്ടയിലെ മുന്തിരി തോട്ടങ്ങള്‍.... പഴയ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ പേറുന്ന നഗരം, ബിര്‍ള നക്ഷത്ര ബംഗാള്വ്... അങ്ങനെ എന്തെല്ലാം...

വീണ്ടും ഓര്‍മകളുടെ താഴികക്കുടം തകര്‍ന്നു വീണു. കോളിംഗ് ബെല്‍ ശബ്ധിച്ചപ്പോള്‍.
ഡ്രൈവറും ബോയും കൂടെ പാനിയവും... ഇതൊക്കെ ഒഴിവാകണം എന്ന് കരുതിയതാണ്.. പക്ഷെ പുഷ്പ തന്ന സമ്മാനത്തെ സ്വീകരിക്കുവാന്‍ മന്ന്സിനെ സജ്ജമാക്കേണ്ടതുണ്ട്...

ഇനി ഇന്ന് എങ്ങോട്ടുമില്ല... നാളെ പത്തു മണിക്കാണ് സെമിനാര്‍.. ഒന്പതരക്ക് എത്തുവാന്‍ പറഞ്ഞു,

ഡ്രൈവറും ബോയും പോയിക്കഴിഞ്ഞു .. വീണ്ടും ചിന്തകളുടെ ലോകത്തേക്ക് മടങ്ങി വന്നു.

മുറിയിലെ എ/സി യുടെ നേരിയ മുരള്‍ച്ച ഒപ്പം മൈക്കിള്‍ ജാക്സന്റെ DANGEROUS - ഭീതിദമായ കൊലവിളി പോലെ... കിടന്നു കൊണ്ട് തന്നെ വോളിയം കുറച്ചു.. ഒരു സിപ് എടുത്ത് ചികാന്‍ ഫ്രൈയില്‍  ഒരു കടി കൊടുത്ത് ഒരു സിഗരറ്റിനു തീ പറ്റിച്ചു കൊണ്ട് ചാരിക്കിടന്നു... രണ്ടു ലാര്‍ജുകളില്‍  ഒതുക്കി നിര്‍ത്തുവാന്‍ തനിക്കു കഴിയുമോ മനസ്സു അത്രക്കും പ്രഷുബ്ധമായിരിക്കുന്നു ...

കടിഞ്ഞാണില്ലാതെ പായുന്ന മനസാണ് ഇപ്പോള്‍ തന്റെ പ്രശ്നം. അത് ഒരേ സമയം തനിക്കു സുഖവും ദുഖവും തരുന്നു... മനസ്സ് ഒരു കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പുറകോട്ടു പായുകയാണ്. ഒരു മദ്യ കുളം തന്നെ വറ്റിച്ചാല്‍ പോലും മനസ്സിനെ നിയന്ത്രിക്കാനാവുമോ?

താനാര്? പത്ത് ആറായിരം പേരെ നയിക്കുന്ന കമ്പനിയുടെ CMD
അവളോ ഒരു വേശ്യ? ഒരു നാലാംകിട വേശ്യ....നാലാംകിടയോ ? അവളോ? അല്ല എന്നാണുത്തരം ,,, ഞാന്‍ മനസ്സിനെ സ്വതന്ത്രമാക്കി വിട്ടു... പായു വേഗം എവിടെയെങ്കിലും പായു പാഞ്ഞു പാഞ്ഞു തളര്‍ന്ന് ഉറങ്ങൂ ...

* * * *

ഒരു ദിവസം ഒട്ടു പ്രതീക്ഷിക്കാതെ ഒരു അതിഥി എന്റെ റൂമിലെത്തി... പുഷ്പ.... അവളുടെ മുഖത്ത് ഒരു വിജയിയുടെ ചിരി.. ഞാന്‍ കണ്ടു...

നീ എങ്ങിനെ ഇവിടം കണ്ടു പിടിച്ചു? എന്റെ ആകാംഷ അതായിരുന്നു...
നിന്റെ അഡ്രസ്‌ ഓഫീസില്‍ നിന്നും കിട്ടി...അകത്തെ അലങ്കോലപെട്ട് കിടക്കുന്ന മുറിയിലേക്ക് ആ കാന്ത ശക്തിയുള്ള നയനങ്ങള്‍ പറന്നെത്തി.
ചിതറികിടക്കുന്ന പത്ര മാസികകള്‍ ടെബോനൈരിലെയും മറ്റു മാസികകളിലെയും അര്‍ദ്ധ നഗ്ന യ്വതികളുടെ കളര്‍ സെന്റര്‍ പേജുകള്‍ തൂങ്ങുന്ന ചുവരുകള്‍... ബാച്ചിലേര്‍സിന്റെ ഗന്ധമുതിരുന്ന ആ മുറി.... സിഗരറ്റിന്റെയും പൊട്ടി ഒഴുകിയ ബീയറിന്റെയും ഓള്‍ഡ്‌ മന്കിന്റെയും പിന്നെ എന്തിന്റെയൊക്കെയോ നട്ടം തളം കെട്ടി നിന്ന മുറികള്‍, അവള്‍ ഓരോ മുറിയിലും കയറി നടന്നു.

"നീ പറഞ്ഞു വന്നെങ്കില്‍ നന്നായിരുന്നു". ഇത്തവണ ഞാന്‍ തപ്പി തടഞ്ഞു തെലുങ്കില്‍ പറഞ്ഞൊപ്പിച്ചു.
"സാ..ര..മി..ല്ല" അവള്‍ മുറി മലയാളത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി..
"നീ മലയാളം പഠിച്ചോ?" ഞാന്‍
"അതിനെന്താ മൈ ഫാദര്‍ വാസ് ഫ്രം തൃശൂര്‍ .. എന്റെ അമ്മ വിജയവാഡയില്‍ നിന്നാണ്." അതൊരു പുതിയ അറിവായിരുന്നു. അന്നാദ്യമായി ഞങ്ങള്‍ കുറെ നേരം സംസാരിച്ചിരുന്നു. അച്ഛനെ കുറിച്ച്... അച്ഛന്റെയും അമ്മയുടെയും പ്രേമം... ഒളിച്ചോട്ടം... ഇവിടെ എത്തിയതും ... അച്ഛന്‍ ഡ്രൈവര്‍ ആയിരുന്നു. ഒരു ദിവസം ചരക്കെടുക്കാന്‍ ലോറിയുമായി പോയതാണ്..പിന്നെ വന്നത് ജീവനില്ലാത്ത ഒരു മാംസ പിണ്ടമാണ്. പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു തുന്നി കൂടിയത് ആണത്രേ... ഒരു ലോറിയുമായി കൂട്ടിയിടിച്ചത് ആണെന്നും മറ്റും പോലീസുകാര്‍ പറഞ്ഞു അറിഞ്ഞതാണ് ... അമ്മയുടെ വീട്ടുകാരെ പറ്റി ... അമ്മയെ പടിയടച്ചു പിണ്ഡം വെച്ച മുത്തശനെ പറ്റി ... പലയിടത് കൂലി വേല എടുത്താണ് അമ്മ പഠിപ്പിച്ചതും മറ്റും ...

അന്ന് മുതല്‍ ആ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും ഒരു ശ്രദ്ധ ഞാന്‍ കൊടുത്ത് തുടങ്ങി ...പ്രൊബേഷന്‍ പീരീഡ്‌ കഴിഞ്ഞു ജോലി സ്ഥിരമായതോടെ ഒരു കനത്ത ശമ്പളം എന്റെ കൈയില്‍ വന്നു തുടങ്ങിയപ്പോള്‍ അതിലൊരു വിഹിതം അവള്‍ക്കായി നീക്കി വച്ചു.. എതിര്പ്പോടെ ആണെങ്കിലും അവള്‍ സ്വീകരിച്ചു തുടങ്ങി.
.
* * * *

ടാങ്ക് ബണ്ടിനു പറയാന്‍ ഒരു പാട് പ്രേമ കഥകള്‍ കാണും. സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചായുവാന്‍ തുടങ്ങും മുന്‍പ് അവിടം ശൂന്യം ആയിരിക്കും. പക്ഷെ അസ്തമന സൂര്യന്‍ ഹുസൈന്‍ സാഗറില്‍ വരയ്ക്കുന്ന വര്‍ണ
പ്രപഞ്ചം കാണുവാന്‍ വരുന്നവരെ കൊണ്ട് അവിടം നിറയുമ്പോള്‍ ട്രാഫ്ഫികിനു പോലും തടസ്സമാവും. അത്തരം ഒരു സന്ധ്യയിലാണ് അവളെയും കൂട്ടി ബൈക്കില്‍ അവിടെ എത്തിയത്.

നീണ്ടു പറന്നു കിടക്കുന്ന തടാകത്തില്‍ സന്ധ്യയുടെ ചെമ്പട്ട് ഞൊറികള്‍ സൃഷ്ടിക്കുന്ന കാവ്യ രചന കണ്ടിരുന്നു. പിന്നെ മെല്ലെ ഇരുട്ട് വീണു തുടങ്ങുമ്പോള്‍ അവളെ കര വലയതിലോതുക്കി അവളുടെ വിരലില്‍ മോതിരം അണിയിച്ചു.

അന്നവളെ വീട്ടില്‍ കൊണ്ട് വിട്ടപ്പോള്‍ അവളുടെ അമ്മയുമായും കുറെ ഏറെ നേരം സംസാരിച്ചു. പുഷ്പയുടെ അനിയത്തിയെയും അനിയനെയും ആദ്യമായി കാണുകയാണ്. പുഷ്പയുടെ ഉത്തരവാദിത്തം തന്‍ ഏറ്റെടുക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒരു ദീര്‍ഘ നിശ്വാസത്തില്‍ സന്തോഷം ഒതുക്കി. അവരുടെ കണ്ണുകളിലെ വെള്ളി വെളിച്ചം എന്നെ ഉന്മത്തനാക്കി.

* * * *
പ്രേമബന്ധം എന്നായാലും വീട്ടില്‍ അറിയിച്ചേ പറ്റുമായിരുന്നുള്ളൂ. ഒരു എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നതും ആണ്.
പക്ഷെ അത് അവസാനത്തിന്റെ ആരംഭം ആയിരുന്നുവോ?
തറവാട്ടിലെ ഏക ആണ്‍ തരി സൃഷ്ടിച്ച ഭൂകമ്പം. ജോലി മതിയാക്കി വേഗം എത്തുവാനാണ് അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ. അച്ഛന്റെ ഭീഷണികള്‍ക്കോ അമ്മാവന്മാരുടെ ഫോണ്‍ കൊളുകള്‍ക്കോ തന്റെ തീരുമാനം മാറ്റാനായില്ല.

തന്റെ ശരിയായ ദിവസമായിരുന്നു അന്ന്...
പുറത്ത് നേരിയ ചാറ്റല്‍ മഴ...കനത്ത മഴയായതു പെട്ടെന്നായിരുന്നു. ഞായറാഴ്ചയും. അമ്മാവന്മാര്‍ ഫോണിലൂടെ നാട്ടിലേക്കു വരാന്‍ അക്രോശിച്ചതിലുള്ള വിഷമത്തില്‍ ഇരിക്കവേ വാതില്കല്‍ മുട്ട് കേട്ടു. തുറന്നു നോക്കുമ്പോള്‍ നനഞ്ഞൊട്ടിയ സല്‍വാര്‍ ഖമീസില്‍ പുഷ്പ.

"ടു ഡേ ഈസ്‌ മൈ ബര്‍ത്ത് ഡേ... രാത്രി വീട്ടിലാണ്‌ ഊണ്". നിര്‍ത്തി നിര്‍ത്തി യുള്ള അവളുടെ സംസാരം.
"many many happy returns of the day "

ആശിര്‍വാദവും ആലിoഗനവും ഒരുമിച്ചായിരുന്നു. അവള്‍ എതിര്‍ക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അവളുടെ വസ്ത്രങ്ങള്‍ ഉണക്കാനിട്ടു എന്റെ ലുങ്കിയും ഷര്‍ട്ടും ഇട്ടു നിന്ന അവളെ മെല്ലെ കരവലയത്തില്‍ ഒതുക്കി ചുംബനങ്ങള്‍ കൊണ്ടു മൂടി. വിവേകം വികാര തള്ളലില്‍ അലിഞ്ഞു പോയ നിമിഷം. എന്തിനും സമ്മതം എന്ന അവളുടെ ഭാവം എന്നിലെ അടക്കി നിര്‍ത്തിയ വികാരത്തെ അഴിച്ചു വിട്ടു. ഒടുവില്‍ എല്ലാം കഴിഞ്ഞു വിതുമ്പുന്ന പുഷ്പ.

മനസ്സില്‍ കുട്ടാ ബോധം തോന്ന്യ നിമിഷം. അഴിഞ്ഞുലഞ്ഞ കേശഭാരം നേരെ ആക്കി അവളുടെ നോട്ടത്തെ അഭിമുഖീകരിക്കുവാന്‍ പ്രയാസപ്പെട്ടു ഞാന്‍ മുഖം കുനിച്ചു.
തന്നെ കെട്ടിപ്പിടിച്ചു അരണ്ട വെളിച്ചത്തില്‍ തന്റെ ചുണ്ടില്‍ ഉമ്മ നല്‍കി അവള്‍ യാത്ര ആവുമ്പോള്‍ പറഞ്ഞു... " ഐ ആം ഹാപ്പി ഡാര്‍ലിംഗ്."
വീണ്ടും മുദ്ര മുഖരിതമായ അധരങ്ങള്‍ .

അവളുടെ വീട്ടിലെ അന്നത്തെ അത്താഴം ഹൈദരാബാദിലെ അവസാനതെതായി. പിന്നെ വര്‍ഷങ്ങള്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍

* * * *

കാലിയായ ഗ്ലാസ്‌ എന്നെ നിരാശനാക്കി. മനസ്സ് വീണ്ടും അസ്വസ്ഥമാകുന്നു. ഓര്‍മയുടെ ശ്മശാനത്തില്‍ ശിഥിലമായ ചിന്തകള്‍ പ്രേതങ്ങളെ പോലെ കൂത്താടുന്നു.
ഇന്റര്‍ കോമില്‍ കൂടി ഒരു ഹാഫ് ബോട്ടില് ഓര്‍ഡര്‍ കൊടുത്തു. ഇംഗ്ലീഷ് സംഗീതം തുടര്‍ന്ന് കൊണ്ടേയിരുന്നു എന്ത് കൊണ്ടോ ഓഫ്‌ ചെയ്യാന്‍ തോന്നിയില്ല. ഇപ്പോള്‍ ഫില്‍ കോളിന്‍സ് പാടുന്നു. ലൈവ് ഹിറ്സിലെ പ്രശസ്തമായ ഗാനം. മനസ്സ് വീണ്ടും പുഷ്പയിലേക്ക് ..

അവളുടെ ഇപ്പോഴത്തെ ദുരവസ്ഥയുടെ മൂല കാരണം ഞാന്‍ തന്നെയല്ലേ.

അന്നത്തെ സംഭവത്തിന്‌ ശേഷം ഒരു ഡസനില്‍ ഏറെ തവണ പുഷ്പ തന്റെ വീട്ടിലെത്തി. രണ്ടാളുകളുടെയും വികാരങ്ങള്‍ ഒന്നായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെ പ്പോലെ കഴിഞ്ഞ ആ ദിവസങ്ങള്‍... ഒടുവില്‍ ഒരു ദിവസം
എന്റെ രാജി വാര്‍ത്ത അറിഞ്ഞ ദിവസം അവള്‍ നടുങ്ങുന്നത് ഞാന്‍ കണ്ടു. മകന്റെ പ്രേമ ബന്ധവും വിവാഹ വാര്‍ത്തയുമറിഞ്ഞ അച്ഛന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി എന്ന് കേട്ടപ്പോള്‍ നാട്ടില്‍ പറന്നെത്താന്‍ മനസ്സ് വെമ്പി എന്നത് സത്യം. പുഷ്പയെയും കൂട്ടിയെത്താം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.

ഉച്ചയോടെ അമ്മാവന്മാരുടെ രണ്ടു ആണ്‍ മക്കള്‍ എത്തി. മൂതമ്മാവന്റെ മകന്‍ ജയനും ഇളയ അമ്മാവന്റെ മകന്‍ പീതനും.

ആഘോഷമായിരുന്നു പിന്നെ. അവരുമായുള്ള ആഘോഷം എനിക്കെന്നും രസമായിരുന്നു. പക്ഷെ അന്ന് ഒരു ശപിക്കപെട്ട ദിവസമായിരുന്നു.
ആ നശിച്ച സമയത്തായിരുന്നു അവള്‍ വന്നത്. കുടിച്ചു അബോധവസ്തയിലയിരുന്ന ഞാന്‍ അവിടെ എന്താണ് നടന്നത് എന്നറിഞ്ഞത് വൈകിയാണ്. അവള്‍ പോയത് എപ്പോഴാണെന്ന് ഞാന്‍ അറിഞ്ഞില്ല.
വൈകി ഉണര്‍ന്നപ്പോള്‍ തലയ്ക്കു അകെ ഒരു മങ്ങല്‍. എന്ത് കുന്ത്രണ്ടമാണോ അവര്‍ കൊണ്ടു വന്നത്. ശ്ചെ ഒന്നും വേണ്ടിയിരുന്നില്ല.

ഏഴുനേറ്റു വെച്ചു വെച്ചു ബാത്ത് റൂമില്‍ പോയി ഒന്ന് കുളിച്ചു വന്നപ്പോള്‍ അവിടവിടെ ചിതറി തെറിച്ച ചോര തുള്ളികള്‍ .... രക്തം പുരണ്ട നൂറു രൂപ നോട്ടുകള്‍ ചിതറി കിടക്കുന്നു. പൊതു പോലെ കിടന്നുറങ്ങുന്ന ജയനും പീതാംബരനും...

ഒരു പുരുഷനായിട്ടു പോലും കരഞ്ഞു പോയീ. വേണ്ടായിരുന്നു.... ഇത്രയും മതി കേട്ടു മദ്യപിക്കണ്ടായിരുന്നു. പുഷ്പയെ ഫേസ് ചെയ്യാനുള്ള വിഷമത്താലും നാനത്താലും അന്ന് തന്നെ പുഷ്പയെ ഒന്ന് വിളിക്കുക കൂടി ചെയ്യാതെ നഗരം വിട്ടു.

പകയായിരുന്നു മനസ്സില്‍ തന്നോട് തന്നെ...
അമ്മാവന്റെ മക്കളെ വിട്ടു ഞാന്‍ പോയത് ഡറാഡൂണി ലേക്കാണ് പിന്നെ ഋഷികേശ്, ബദരിനാഥ്.............
മന്ദം മന്ദം ഒഴുകുന്ന ഗംഗയുടെ സ്പടിക ജലത്തില്‍ പപനഗല്‍ കഴുകി കളഞ്ഞു കുളിച്ചു കയറുന്ന സന്യാസിമാര്‍ വിഹരിക്കുന്ന വാരണാസി.... തന്‍ ചെയ്ത പാപങ്ങള്‍ കഴുകി കളയാന്‍ ഇതു ഗംഗയില്‍ മുങ്ങണം? ഈശ്വരാ......

* * * *

വീണ്ടും കുപ്പി എത്തി... വയ്യ ഇനി വയ്യ... നാളത്തെ സെമിനാറിനെ കുറിച്ച് ഓര്‍ത്തു നടുങ്ങി....

സമയം പതിനൊന്നടിച്ച്ചു....

പെട്ടെന്ന് പുഷ്പയുടെ ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തി. ഇപ്പോള്‍ പുഷ്പ... അവളുടെ വിവസ്ത്രമാക്കപെട്ട ശരീരം .... രണ്ട്.... അതിഥികള്‍.......അവര്‍ തന്റെ അമ്മാവന്മാരുടെ മക്കള്‍ ആകരുതെന്ന് ഞാന്‍ ആശിച്ചു... കാരണം അവര്‍ രണ്ടു പേരും ഇവിടെ ജോലിയിലാണെന്ന് എന്നോ ഒരിക്കല്‍ അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞതോര്‍ക്കുന്നു...

ഓര്‍മയുടെ പുഴ വരളുന്നു.... നാവു കുഴയുന്നു..... ബോധം സമുദ്രത്തില്‍ മറയുന്ന സൂര്യനെ പോലെ മറയുന്നു. മുന്നില്‍ നിറയുന്ന അന്ധകാരം.

സെമിനാര്‍.

എന്തൊകെയോ പ്രസംഗിച്ചു... തന്റെ പ്രസംഗത്തിന് ശേഷം നീണ്ട കൈയടികള്‍ .... കല്കട്ടയില്‍ നിന്നും വന്ന മുഖര്‍ജി ചോദിച്ചു.. "Never I have seen you so tired , why ?" "മെയ്‌ ബി ഹാങ്ങ്‌ ഓവര്‍" വാസു മേത്ത

എല്ലാവരും ചിരിച്ചു.. ഞാനും ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു..ടൈ അഴിച്ചു ബാഗിലിട്ടു ലിഫ്ടിലേക്ക് നടക്കവേ ജയനും പീതനും ...

അവര്‍ക്ക് മുഖം കൊടുക്കാതെ വേഗം നടന്നു... അവര്‍ പിറകെ വരുമെന്നു കരുതി വേഗം കൂട്ടി... ഭാഗ്യത്തിന് ഡ്രൈവര്‍ വന്നു ബാഗ്‌ വാങ്ങി നടന്നു.. ഞാന്‍ തിരിഞ്ഞു പോലും നോക്കാതെ വേഗം നടന്നു കാറില്‍ കയറി.
കയറിയതല്ല... വീഴുകയായിരുന്നു.

ആജ്ഞക്ക് കാത്തു നില്‍ക്കുന്ന ഡ്രൈവര്‍,,,

109 /12 , സഞ്ജീവ റാവു നഗര്‍.... നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ഒരിടത്താണ് ...അവളുടെ വീടാണ്. സമയം ഒരു മണി ആകുന്നതെ ഉള്ളു...ഇപ്പോള്‍ അവള്‍ അവിടെ തന്നെ കാണും...

ഊഹം തെറ്റിയില്ല. കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ന്നതെ വിരല്‍ പിന്‍വലിക്കാന്‍ കഴിയാതെ നിന്നു.. നീണ്ട ബെല്‍ ശബ്ദം കേട്ടാവണം പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു.

പുഷ്പയുടെ മുഖത്ത് അത്ഭുതം. അവളുടെ പിറകില്‍ സാരിത്തുമ്പില്‍ പിടിച്ചു ഒരു നാലുവയസ്സുകാരന്‍. തന്റെ അതെ മുഖം.

"എനിക്ക് മാപ്പ് തരു... ഞാന്‍ അതര്‍ഹിക്കുന്നില്ലെങ്കിലും .... ആരോടും ചെയ്യരുതാത്ത തെറ്റാണു... ഞാന്‍ ചെയ്തത്...വരൂ..ഇനിയെന്റെ ജീവിതയാത്രയില്‍ വളരെ ദൂരം യാത്ര ചെയ്യാനുണ്ട്"....ഞാന്‍ കെഞ്ചി.

അവള്‍ എതിര്‍ത്തു.. ശക്തിയായി തന്നെ ... വേറെ വിവാഹം കഴിച്ചില്ലെന്ന് അറിഞ്ഞപ്പോള്‍ അതിശയം കൂറുന്ന മുഖം. വിവാഹം കഴിച്ചു സുഖമായി ജീവിക്കുവാന്‍ അവള്‍ ആവശ്യപ്പെട്ടു .

ഞാന്‍ അവളുടെ കാല്‍ക്കല്‍ തൊടുവാന്‍ കുനിഞ്ഞു... അരുതെന്ന് വിലക്കി കൊണ്ടു അവള്‍ അകത്തേക്കോടി..


* * * * *


ബെഗംപെറ്റ് എയര്‍ പോര്‍ട്ടില്‍ നിന്നും വിമാനം പരന്നുയര്‍ന്നിരിക്കുന്നു. ഏകദേശം മുകളില്‍ എത്തി കൊണ്ടിരിക്കുന്നു... ഇപ്പോള്‍ മേഘ മലകള്‍ക്കിടയിലൂടെ മുംബൈ ലക്ഷ്യമാക്കി വിമാനം പറക്കുന്നു. ഒരു കൊച്ചു പക്ഷിയെപ്പോലെ....

വലത്തേ വശത്തെ സീറ്റില്‍ ചാരി കിടന്നു മയങ്ങുന്ന പുഷ്പയുടെ തല എന്റെ വലത്തേ തോളിലേക്ക് വന്നു വീണു... കുഞ്ഞും ഉറങ്ങി തുടങ്ങിയിരിക്കുന്നു.

രണ്ടാളും ഉറങ്ങട്ടെ...
ഇപ്പോള്‍ എന്റെ മനസ്സിലും കുളിര്‍ മഴ പെയ്തു തുടങ്ങി... അപൂര്‍ണമായ കവിത പൂര്‍ണമായത് പോലെ.

***********************************************************************************

No comments: