Wednesday, August 03, 2011

എന്റെ ചെറുകഥകള്‍ 7 - ഞാന്‍ ഗന്ധര്‍വന്‍

ഞാന്‍  ഗന്ധര്‍വന്‍ 

ധനുമാസത്തിലെ  ഒരു  പൌര്‍ണമി   രാത്രി .
മഞ്ഞും  തിങ്കള്‍ നിലാവും  ഇണ ചേര്‍ന്ന്  നില്‍ക്കുന്ന  ആ  പാട  ശേഖരങ്ങള്‍ക്ക്‌  നടുവിലൂടെ ഭാമയും  രാധികയും  ഗോപികയും  ദേവികയും ആയില്യം  കാവിലേക്കു  പോകുകയായിരുന്നു. അന്നത്തെ  രാവിന്‍റെ  ചന്തം  ഒന്ന്  വേറെ  തന്നെ ആയിരുന്നു .
അങ്ങകലെ  എവിടെ  നിന്നോ  ഒഴുകി  എത്തുന്ന    തിരുവാതിരപ്പാട്ടിന്റെ  ശീലുകള്‍  അവ്യക്തമായി  കേള്‍ക്കാന്‍ സാധിക്കുമായിരുന്നു.
പാടത്തെ വരമ്പിലൂടെയുള്ള ആ യാത്ര അമേരിക്കയിലൊന്നും  കിട്ടുകയില്ലെന്നു ഗോപിക ഇപ്പോള്‍ പറഞ്ഞതെയുള്ളൂ. ഭാമ അത് ശരി വച്ചു. 
ഭാമയുടെ പുത്തന്‍ തിരുവാതിരക്കു തറവാട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ എന്തൊരു ത്രില്‍ ആയിരുന്നു. ഭാമയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആകുന്നുള്ളൂ. പയ്യന്‍ ജിതിന്‍ അമേരിക്കയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ ആണ്. അയാള്‍ക്ക് കൂടെ വരാന്‍  തരപെട്ടില്ല.
ദേവികയും ഗോപികയും കഴിഞ്ഞ ഓണത്തിന് വരാം എന്ന് ഏറ്റത് ആണെങ്കിലും ഇപ്പോഴേ വരാന്‍ കഴിഞ്ഞുള്ളൂ. ദേവിക ബോംബയിലും ഗോപിക കുവൈറ്റിലും ആണല്ലോ  എന്ന് രാധിക ഓര്‍ത്തു.
രാധികയാണ് അവരില്‍ മൂത്തത്. അവള്‍ എം എസ സി, എം എഡ്,  കഴിഞ്ഞു ഒരു സ്കൂളില്‍ ജോലി ചെയ്യുന്നു. ചന്ദ്രമ്മാവന്റെ മോളാണ് ഭാമ. ജനിച്ചതും വളര്‍ന്നതും എല്ലാം അമേരിക്കയില്‍.
 ഗോപിംമാവന്റെ  മോളാണ് ഗോപിക. അവള്‍ ഇപ്പോള്‍ പ്ലസ്‌ 2 കഴിഞ്ഞു ബംഗ്ലൂരില്‍ എഞ്ചിനീയറിങ്ങിന്  പഠിക്കുന്നു. അമ്മാവനും ആന്റിയും വര്‍ഷങ്ങളായി കുവൈറ്റില്‍ ആണ്.
ശോഭേടത്തിയുടെ  മോളാണ് ദേവിക. അവള്‍ ഇപ്പോള്‍ പ്ലസ്‌ 2 വിനു പഠിക്കുന്നു.
"വേഗം നടക്കൂ കുട്ട്യോളെ വൈകിയാല്‍ എനിക്ക് ചീത്ത ഉറപ്പാ. മുത്തശ്ശി എന്തൊക്കെയ പറയുക എന്നറിയോ"? രാധിക വേഗം നടക്കാന്‍ തിരക്ക് കൂട്ടി.
"നീല നിറമുള്ള ആകാശത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രനെ കാണുവാന്‍  എന്ത് ഭംഗി അല്ലെ രാധി ഏട്ടത്തി? . ഭാമ .
ഭാമക്ക് കാണുന്നത് മുഴുവന്‍ പുതുമയാണ്. അമേരിക്കയില്‍ ഇല്ലാത്ത ഒന്നുമല്ല ഈ നീല വാനവും പൂര്‍ണ ചന്ദ്രനും ....പക്ഷെ ഈ ശോഭ.... ഇത് ഇവിടെ മാത്രം 
"ഇനി എത്ര  ദൂരം നടക്കാനുണ്ട്?" ദേവിക തളര്‍ന്നു തുടങ്ങിയിരിക്കുന്നു. 
"ദാ ആ വിളക്ക് കാണുന്നതാണ് കാവ്." ദൂരെ മിന്നി കത്തുന്ന കുറെ വിളക്കുകളിലേക്ക് ഭാമയെയും ദേവികയെയും ഗോപികയെയും രാധിക കാണിച്ചു കൊടുത്തു.
"ഓ അത് വളരെ ദൂരെയാണല്ലോ" ഗോപിക. 
തിരുവാതിര പാട്ടിന്റെ ശീലുകള്‍ അടുത്ത് വന്നു. 
ഗോപികയാണ് അത് കാണിച്ചു കൊടുത്തത്.
പൂര്‍ണ ചന്ദ്രന്റെ പ്രഭയുടെ മറവില്‍ നിന്നും കുറെ പുക പടലങ്ങള്‍ പോലെ.
അത് താഴേക്കിറങ്ങി വരുന്നത് പോലെ. 
എന്താണെന്നു വ്യക്തമല്ല. ഒരു പക്ഷെ മഞ്ഞിന്‍ പാളികള്‍ കൊണ്ട് തോന്നുന്നതാവാം. എങ്കിലും ഒരു ഭയം ഏവരെയും ഗ്രസിച്ചു. "എന്തിനു ഭയക്കണം. നമ്മള്‍ നാലഞ്ചു പേരില്ലേ? " ദേവിക.
മഞ്ഞു പുകക്കുള്ളില്‍ നിന്നും ഒരു രൂപം പ്രത്യക്ഷപെട്ടു. 
ഒരു പുരുഷ രൂപം. "ഹാ എത്ര സുന്ദരന്‍" ഗോപികക്ക് വിശ്വസിക്കാനായില്ല.
എല്ലാവരുടെയും കാലുകള്‍ പാറ കയറ്റി വെച്ച പോലെ നിശ്ചലമായി. ഇനി അമ്പലത്തിലേക്ക് കുറച്ചു ദൂരമേ യുള്ളൂ. 
എവിടെ നിന്നോ പാല പൂത്ത മണം ഒഴുകി വരുന്നു. 
" നിങ്ങളെങ്ങോട്ടാ? " പുരുഷ  രൂപം ചോദിച്ചു. ആ സ്വരം എത്രയോ സൌമ്യവും ഹൃദയവും ആയിരുന്നു. ശിരസ്സിലെ അളകങ്ങള്‍ അനുസരണയില്ലാതെ പറന്നു നടന്നു. 
"ഞങ്ങള്‍ കാവിലെക്കാ... രാധികയുടെ സ്വരം ഇടറിയിരുന്നു..
അയാള്‍ വരമ്പിന്റെ മധ്യത്തിലായിരുന്നു  നിന്നത്. അതാണ് ആ പെണ്‍കുട്ടികളുടെ വഴി മുടക്കിയത്. 
"ഒന്ന് വഴി തന്നാല്‍ നന്നായിരുന്നു". ദേവിക ധൈര്യം സംഭരിച്ചു ചോദിച്ചു. 
"ഓ അതിനെന്താ" അയാളുടെ ചിരി വശ്യമായിരുന്നു. അതീവ ഹൃദ്യവും. അയാള്‍ ഒരു വശത്തേക്ക് മാറി നിന്നിട്ടും കാലുകള്‍ ചലിപ്പിക്കാന്‍ ആവാതെ അവര്‍ നിന്നു.
" ഇതെന്തു പറ്റി? നമുക്ക് നടക്കാനാവുന്നില്ലല്ലോ  . നമ്മളെ അന്വേഷിച്ചു ആരെങ്കിലും വരുമോ എന്തോ?" രാധികയുടെ ഹൃദയം ഭയത്താല്‍ തുടിച്ചു.
"നിങ്ങള്‍ ആരാണ്?" ഭയത്തോടെ ഭാമ ചോദിച്ചു. അതിനു അയാള്‍ മറുപടി തന്നില്ല. പക്ഷെ അയാള്‍ നിന്ന സ്ഥാനത്തു ഒരു ശലഭത്തെ കണ്ടു. നല്ല വര്‍ണമുള്ള ഒരു ശലഭം. അത്  "നിങ്ങള്‍ ഇനി പൊയ്ക്കോളൂ" എന്ന് പറയുന്നത് പോലെ തോന്നി.
അവര്‍ക്ക് അത്ഭുതം ജനിപ്പിച്ചു കൊണ്ട് കാലുകള്‍ അനക്കാന്‍ കഴിഞ്ഞു. 
പിന്നെ അവര്‍ ഓടുകയായിരുന്നു.
അവര്‍ ഓടി അമ്പലത്തില്‍ എത്തുമ്പോഴേക്കും അമ്മമ്മ  രണ്ടു മൂന്നു തടി മാടന്മാരെയും കൂട്ടി  ചൂട്ടും  കത്തിച്ചു  വരുന്നുണ്ടായിരുന്നു.
"എന്തെ  കുട്ട്യോളെ വൈകിയേ? നേരം  ഇസ്ശ്  ആയിരിക്കുന്നു . നിങ്ങളോട്  പോരുമ്പോള്‍  ആ  ചെക്കനെ  കൂട്ടാന്‍ പറഞ്ഞില്ലേ? എന്തെങ്കിലും  കണ്ടു  പേടിച്ചിട്ടുണ്ടാവും ."
ഇതുവരെ  നടന്ന  സംഭവങ്ങള്‍  ഒന്നും  തന്നെ അമ്മമ്മയോടു പറയരുതെന്ന്  രാധിക  എല്ലാവരെയും  ഓര്‍മിപ്പിച്ചിരുന്നു .
കാറില്  പോന്നാല്‍  മതിയായിരുന്നു ” ഗോപികയെ  പൂക്കില  പോലെ  വിറയ്ക്കുന്നുണ്ടായിരുന്നു .
“അതിനാ  അശ്രീകരം  പിടിച്ചവനെ ഒന്ന് കണ്ടു കിട്ടിയിട്ട് വേണ്ടേ?” രാധിക 
“എന്തെ എന്തുണ്ടായി? ” ദിലീപിന്റെ സ്വരം കേട്ട്  അവര്‍ തിരിഞ്ഞു നോക്കി  .
"ദേ  വാനരന്‍  എത്തി ” ദേവിക 
എവിടെയായിരുന്നെടാ  ഇതുവരെ? നിന്നോട്  കാലത്ത്  പറഞ്ഞതല്ലേ  വൈകീട്ട്  അമ്പലത്തില്‍  പോകണമെന്ന് . രാധിക  അവനോടു  ദേക്ഷ്യപെട്ടു.
"അവനെ  എന്തിനാ  വഴക്ക്  പറയുന്നത്  കുട്ട്യേ ? എനിക്ക്  മുട്ട്  വേദനയായിരുന്നത്  കാരണം  ഇവനെയും  കൂട്ടി  കാറുമായി  ഞാന്‍  ഇങ്ങു  പോന്നു .” അമ്മമ്മ വന്നത്  അവന്റെ  ഭാഗ്യം. വിനിത  വെല്ലിയമ്മയുടെ   ഇളയ  സന്താനം ആണ്  ദിലീപ് . ഒപ്പം ഒരു ഡ്രൈവറും.
അവര്‍  ചെന്നപ്പോഴേക്കും  തിരുവാതിര  കളി  തുടങ്ങി  കഴിഞ്ഞു .
പാര്‍വണേന്ദുമുഖി... പാര്‍വതി... 
ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ 
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം 
ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു .
അത് കഴിഞ്ഞ ഉടനെ അടുത്ത ഒരു ടീം വന്നു. ഭാമ ഇടതു വശത്തെക്കൊന്നു  പാളി നോക്കിയപ്പോള്‍ ഞെട്ടി പ്പോയി. അയാള്‍ അതാ അവിടെ നില്‍ക്കുന്നു.
താന്‍ കാണുന്നത്  സ്വപ്നമല്ലെന്ന് തീര്‍ച്ചയാക്കാന്‍ അവള്‍ സ്വന്തം കൈയില്‍ നുള്ളി നോക്കി. സ്വപ്നമല്ല. അതാ അയാള്‍ ങേ? ഇപ്പോള്‍ അയാള്‍ ഇല്ല. പകരം ഒരു ശലഭം.
രാധികയുടെ  കൈയില്‍  ഒരു  നുള്ള് വച്ച് കൊടുത്തു ഭാമ . രാധിക  ഒട്ട്  അസ്വാരസ്യത്തോടെ ഭാമയെ നോക്കി . “അയാള്‍ അതാ … അവിടെ …. ഉണ്ടായിരുന്നു ” ഭാമ  അടക്കം  പറഞ്ഞു .
രാധിക  അങ്ങോട്ട്‌  നോക്കി . പക്ഷെ   അവിടെ  എങ്ങും  ആരും  ഇല്ല . “ നിനക്ക്  തോന്നിയതായിരിക്കും ” രാധിക  പിറുപിറുത്തു.
ഭാമ വീണ്ടും ഇടത്തേക്ക് നോക്കിയപ്പോള്‍ അതാ ചിരിച്ചു കൊണ്ട് അയാള്‍ അവിടെ തന്നെ .
“അയാള്‍  ആരായിരിക്കും” ഭാമ  ആലോചിച്ചു .
പതിനൊന്നരയോടെ  തിരുവാതിര  കളി  കഴിഞ്ഞു . ആള്‍ക്കാര്‍  പിരിഞ്ഞു  പോയിത്തുടങ്ങി . ദിലീപ്  കാര്‍  എടുത്തു  വരുവാന്‍  പോയി .
“നമുക്ക്  നടക്കാം ” ഗോപിക  പറഞ്ഞു .
“തിരികെ  നടക്കാനോ ” ഞാനില്ല  ഭാമക്ക്  തിരികെയും  നടക്കാന്‍  ഭയമായിരുന്നു .
“ഞാനുമില്ല . ഈ വരമ്പത്ത്  കൂടെ  നടക്കാന്‍  വല്ല  സര്‍ക്കസും   പഠിക്കണം. “ ദേവികയും കാറില്‍ വരാന്‍  തീര്‍ച്ചപെടുത്തി .
“പിന്നെ  ഞാന്‍  മാത്രമായിട്ടെന്താ നടക്കാന്‍ ” ഞാനും  നിങ്ങളോടൊപ്പം വരാം.
കാര്‍  അവരെയും  കൂട്ടി  മടങ്ങി.
വെറുതെ  രാധിക  വയലിലേക്കു  കണ്ണോടിച്ചു . അതാ  അവിടെ  വരമ്പത്ത്  സുസ്മേര  വടനനായീ  അയാള്‍  നില്‍ക്കുന്നു . അവള്‍  ഭാമയേയും  ഗോപികയേയും  തോണ്ടി  വിളിച്ചു  “അതാ … “
ഒരു  വല്ലാത്ത  ഭയം അവരെ  ഗ്രസിച്ചിരുന്നു. അവര്‍  ഒന്നും  പറഞ്ഞില്ല .
“എന്തു പറ്റി കുട്ടികളെ  ഒച്ചയും  ബഹളവും  ഒന്നും  കേള്‍ക്കാനില്ലല്ലോ” അമ്മമ്മ  പിറകിലേക്ക്  തിരിഞ്ഞു  പറഞ്ഞു.
“കളിയൊക്കെ  കണ്ടു  അവര്‍ക്കൊന്നും  മന്സിലായിക്കാണില്ല  .” ദിലുവിന്റെ  കമന്റ് .
“നിനക്ക്  ഞാന്‍  വെച്ചിട്ടുണ്ട്  കുട്ടിതെവാങ്കെ  ” ഭാമ  പിറുപിറുത്തു . പതുക്കെ  ആണെങ്കിലും   അവന്‍  അത് കേട്ടു. ചമ്മിയ മുഖവും ആയി അവന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.
പെട്ടെന്ന്  കാര്‍  ഒരു  വളവു  തിരിയവേ  അയാള്‍  അതാ  റോഡിനു  നടുവില്‍ . ഇത്തവണ  ഭാമക്ക്  മാത്രമേ  അയാളെ  കാണാന്‍  പറ്റിയുള്ളൂ . അവള്‍  “അതാ  ഒരു  മനുഷ്യന്‍  റോഡിനു  നടുവില്‍ ” എന്ന്  പറയുവാന്‍  ഭാവിച്ചെങ്കിലും  ശബ്ദം പുറത്തേക്കു  വന്നില്ല” ദിലു  സാധാരണ   മട്ടില്‍  പൊയ്ക്കൊണ്ടിരുന്നു. അയാളുടെ  ദേഹത്ത്  വണ്ടി  മുട്ടി  എന്ന്  തന്നെ  അവള്‍  കരുതി. എന്നിട്ട്  പുറകിലേക്ക്  തിരിഞ്ഞു  നോക്കി . റോഡിലെങ്ങും  ആരുമില്ല. വണ്ടി  തട്ടിയാല്‍  ചോരയോ  ബോഡിയോ  കാണണ്ടേ? അവള്‍  സ്വയം  നുള്ളി  നോക്കി . സത്യം ….സ്വപ്നമല്ല . രാധികയും ഗോപികയും മയങ്ങുന്നു. ദേവിക  വണ്ടിയുടെ ഗ്ലാസില്‍ എന്തോ ചിത്ര വേലകള്‍  ചെയ്യുന്നു .
ഇത്തവണ  അവരാരും  കണ്ടില്ലെന്നുണ്ടോ ? തനിക്കു മാത്രം ദര്‍ശനം തന്നു മറയുന്ന  ഇദ്ദേഹം  ആരാണ്. 
അമേരിക്കയില്‍  ജനിച്ചു  വളര്‍ന്ന  അവള്‍  അന്ന്  ഉച്ചയൂണ്  കഴിഞ്ഞു  വിശ്രമിക്കുംബോഴാണ് അമ്മമ്മ കഥകളുടെ ഭാണ്ട കെട്ടഴിച്ചത്. അവര്‍ ഗന്ധര്‍വന്‍ മാരെ പറ്റിയും അവര്‍ കന്യകമാരുടെ ദേഹത്ത് കൂടുമെന്നും അതില്‍ പിന്നെ ആ കന്യകമാര്‍ പാട്ടു പാടുവാനും  നൃത്തം  പഠിച്ചില്ലെങ്കില്‍   കൂടിയും നൃത്തം വെക്കുവാനും തുടങ്ങുമെന്നും പറഞ്ഞു.
അമ്മമ്മയുടെ  അമ്മമ്മ ചെറുതായി ഇരിക്കുമ്പോള്‍ ഒരു ഗന്ധര്‍വന്‍  അവരില്‍  ആവേശിച്ചു എന്നും അദ്ധേഹത്തിന്റെ  സാന്നിധ്യം  ആ  മച്ചില്‍  എന്നും  ഉണ്ടാവും  എന്നുമൊക്കെ  പറഞ്ഞപ്പോള്‍ 
ഒരു  ഗന്ധവനെ  നേരില്‍  കാണണം  എന്ന്  മോഹം  തോന്നി . വെറുതെ ….താന്‍   ഭത്രുമതിയാണെന്നും    ഗന്ധര്‍വന്‍  തന്റെ  മുന്‍പില്‍  വരില്ലെന്നും  അവള്‍  കരുതി .
അപ്പോള്‍  പിന്നെ  ഈ  വ്യക്തി  ആര്?
ഒരു  കാര്‍  ആ  ശരീരത്തിനുള്ളില്‍  കൂടി  കടന്നു  പോകുവാന്‍  തക്ക  ട്രാന്സ്പരെന്റ്റ്  ആയ  വ്യക്തി  ഗന്ധര്‍വന്‍  അല്ലാതെ  മറ്റാര്?
ഭാമക്ക്  ഉറക്കം  വന്നു  തുടങ്ങിയിരുന്നു . എങ്കിലും  അവള്‍ക്കു  പൂര്‍ണ  ബോധ്യം  ഉണ്ടായിരുന്നു . താന്‍ ഉറങ്ങുകയല്ലെന്നും സ്വപ്നം  കാണുകയല്ലെന്നും.
അവള്‍ക്കു  അത്ഭുതം  തോന്നി . വാഷിങ്ങ്ടന്‍   മുതല്‍  നുയോര്‍ക്ക്  വരെ  കാറോടിച്ചു  പോയിട്ടുള്ള , ആസ്ട്രോ  ഫിസിക്സില്‍  ഗോള്‍ഡ്‌  മെഡലോടെ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള  താന്‍  എങ്ങനെ  കേട്ടു  കേള്‍വി  പോലും  ഇല്ലാത്ത  ഒരു  ഗന്ധരവനെ  കണ്ടു  എന്ന്  പറഞ്ഞാല്‍  ആര്  വിശ്വസിക്കാന്‍?.
പക്ഷെ  അമ്പലത്തിലേക്ക്  പോകുമ്പോള്‍  താന്‍  മാത്രമല്ലല്ലോ  അയാളെ  കണ്ടത് . എല്ലാവരും  കണ്ടിരിക്കുന്നു . പക്ഷെ  ഇപ്പോള്‍  …
പെട്ടെന്ന് തന്റെ അടുത്തു  ആരോ  ഇരിക്കുന്നത്  പോലെ  തോന്നി  ….കണ്ണ്  തുറന്ന്  നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. അത് അയാള്‍ തന്നെ. എന്തോ  ഒരു  സൌരഭ്യം  പരക്കുന്നു.
“ ഇപ്പോള്‍  എന്തെ ” ഭാമ  വിക്കി  വിക്കി  ചോഇടിച്ചു .
“ഒന്ന്  കാണാന്‍ ”
“എന്താ  ഭാമേച്ചി ” ദിലു  പുറകോട്ടു  നോക്കാതെ  ചോദിച്ചു . ഭാമ  ഞെട്ടി 
അവന്‍  തന്റെ  സ്വരം  കേട്ടു . അയാളുടെ  മറുപടി  കേട്ടിട്ടില്ലേ?
അവളുടെ  മനസ്സ്  വായിച്ചപോലെ  അയാള്‍  പറഞ്ഞു . “ഇനി  ഞാന്‍  വിചാരിക്കുന്നത്  വരെ   നമ്മുടെ  സംസാരം ആരും കേള്‍ക്കുകയില്ല …ഇനി ഭാമക്ക് മാത്രമേ എന്നെ കാണാനും കഴിയൂ”.
“അങ്ങാരാണ് . ”
“ഞാനൊരു  ഗന്ധര്‍വന്‍ ”
“ഗന്ധര്‍വനോ ” ഇക്കാലത്തോ … ഞാന്‍ …. എന്റെ  വിവാഹം  കഴിഞ്ഞതാണ് ….”
അതിനെന്താ … ഗന്ധര്‍വന്മാര്‍ക്ക്  ഇഷ്ടമുള്ളവരെ  സ്വന്തമാക്കാം ..
"എന്താ  പേര് ?" ഭാമ  ചോദിച്ചു .
എന്റെയോ  …പേര് ചൈത്രന്‍    .. അമ്മമ്മ പറഞ്ഞില്ലേ ഒരു ഗന്ധര്‍വന്‍ മച്ചില്‍ കുടി കൊള്ളുന്നു എന്ന് ... അത് ഞാനാണ്‌...  … ഭാമക്ക്  വേണമെങ്കില്‍  എന്നെ  ജിതിന്‍  എന്ന്  വിളിച്ചോളൂ ”
ജിതിന്റെ   പേര്  കേട്ടവള്‍ ഞെട്ടി.
“എന്റെ  പേര്  എങ്ങനെ  അറിഞ്ഞു?”
“ഹ  ഹ  എനിക്കെല്ലാം  അറിയാം … എല്ലാം . ഞങ്ങള്‍  ഗന്ധര്‍വന്മാര്‍ക്ക്  മനുഷ്യരുമായി  ഇടപഴകാം, അവരില്‍  പ്രവേശിക്കാന്‍  ഒരു  തടസ്സവും  ഇല്ല .”
“എവിടുന്നാണ്  വരുന്നത് ? ഭാമക്ക്  ജിജ്ഞാസ  അടക്കാനായില്ല .
“ഞങ്ങളുടെ  ഒരു ലോകം  ഉണ്ട് . ഗന്ധര്‍വ  ലോകം ” 
“അതെവിടെയാണ് …”
“വളരെ  ദൂരെ … ദൂരെ  എന്ന്  പറഞ്ഞാല്‍  ഒരുപാടു  ദൂരെ ….” ഞങ്ങള്‍  സ്വതന്ത്രരാണ് . അടുത്ത  കുറ്റം  ചെയ്യുംവരെക്ക് .
“കുറ്റമോ ?” ഭാമ ചോദിച്ചു.
“ങ്ങ   … ഞങ്ങളുടെ  ഒരു  സംഹിതയുണ്ട് . അതില്‍  ചില  തെറ്റുകള്‍ക്കുള്ള  ശിക്ഷ  ഭൂമിയിലെ വാസമാണ് ”
"തെറ്റുകളോ അവിടെയും കോടതിയുണ്ടോ?"
"ഉണ്ട്.  ഞങ്ങളെ ശിക്ഷിക്കാന്‍ അധികാരമുള്ള ആള്‍ക്കാരും അവിടെയുണ്ട്... എന്തിനാ അതൊക്കെ ആലോചിക്കുന്നത്?"
"അപ്പോള്‍ ശലഭമായതോ?"
"ഞങ്ങള്‍ക്ക് ഇതു രൂപവും സ്വീകരിക്കാം" മാനായും മുയലായും ആനയായും പാമ്പായും മാറാന്‍ നിമിഷം പോലും വേണ്ട. എത്ര  ദൂരവും ഞങ്ങള്‍ക്ക് ഒരു ക്ഷണം മതി ചെന്നെത്താന്‍"
“വിശക്കുന്നുണ്ടോ?"
“ഞങ്ങള്‍ക്ക്  വിശപ്പും ദാഹവും അറിയില്ല.”
“എപ്പോഴാണ്  പോകുന്നത് ”
"പോകുകയോ? ഇന്നോ? ഇന്ന്  ഞാന്‍  ശയിക്കുന്നത്‌  നിന്റെ  കൂടെയല്ലേ?".
“എന്റെ  കൂടെയോ ”… ഭാമ  ഭയന്നു .
“അതിനെന്താ”…. “എന്റെ  കൂടെ  ശയിച്ചതോന്നും  നാം  തമ്മില്‍  പിരിഞ്ഞു  കഴിഞ്ഞാല്‍  നിനക്കോര്‍മ്മ  ഉണ്ടാവില്ല”
“അങ്ങയുടെ ഭാര്യ ഇതറിഞ്ഞാല്‍…. “
അയാള്‍  പൊട്ടിച്ചിരിച്ചു … “ഞങ്ങള്‍ക്ക്  ഭാര്യമാരില്ല . മനുഷ്യ  സ്ത്രീകളാണ്  ഞങ്ങളുടെ  ഭാര്യമാര്‍ നിങ്ങളെ  പോലുള്ള  സുന്ദരിമാരാണ്  ഞങ്ങളുടെ  ലക്‌ഷ്യം …. ഞങ്ങളോടൊത്  ഒരു  രാത്രി  ശയിച്ചാല്‍ പിന്നെ നിങ്ങള്‍ ഭുമിയിലെ  വാസം  വെറുക്കും  …. നിങ്ങളും  ഞങ്ങളെ  പോലെ  ആകാശത്തിനുമപ്പുറം  ഉള്ള  ഞങ്ങളുടെ  ലോകത്തെക്കെത്താന്‍  വെമ്പും ….  ഞങ്ങള്‍  കാമകലയില്‍  അതി  നിപുണന്മാര്‍   ആണ് .”
അയാളുടെ  സംസാരം  വശ്യത ഉള്ളതായിരുന്നു. കാര്‍  പോര്‍ച്ചില്‍ നിന്നപ്പോള്‍ എല്ലാവരും  ഉണര്‍ന്നു.
രാധികേച്ചിയോടും ഗോപികയോടും ദേവികയോടും തന്റെ അവസ്ഥ  പറയണം  എന്നുണ്ടായിരുന്നു . എങ്കിലും  ഭാമക്ക്  ഒന്നിനും  കഴിഞ്ഞില്ല .
എല്ലാവരുടെയും  പുറകിലായി  ഭാമയും  അകത്തേക്ക്  നടന്നു . വാതില്‍  തുറന്നു  അകത്തു  കടന്ന  അമ്മാമ്മയെ സ്വീകരിച്ചത് വലിയമ്മാവന്റെ ഘാന ഗംഭീരനായ ശബ്ദം ആയിരുന്നു .
“എന്താ  ഇത്രയും  വൈകിയത്  അമ്മേ?
"ഓ  ഇവര്‍ക്കൊക്കെ  എന്നും  കാണാന്‍   കിട്ടുന്ന ഒന്നാണോടാ ആയില്യം  കാവിലെ  തിരുവാതിര  കളിയും മറ്റും. എല്ലാവരും കൂടി ഇങ്ങനെ ഒന്നിക്കുന്നത് തന്നെ എത്ര വര്‍ഷത്തിനു ശേഷാ?"
"എന്നാലും ഒരു വല്ലാത്ത സ്ഥിതി വിശേഷം തന്നെ ഇന്ന്. അല്ലെ രാമന്നായരെ?"
അതെ അങ്ങുന്നെ" രാമന്‍നായര്‍   പിന്താങ്ങി. 
ഓരോരുത്തരായി  അവരവുടെ  മുറികളിലേക്ക്  പോയി. ഭാമയും രാധികയും മുകളിലത്തെ  മുറിയിലേക്ക്  പോയി . ഭാമ  തിരിഞ്ഞു  നോക്കിയപ്പോള്‍  ആളെ  കണ്ടില്ല .
പോയിട്ടുണ്ടാവും എന്ന്  നിശ്വസിച്ചിട്ടു  രാധികയുടെ  പുറകെ  മുറിയിലേക്ക്  പ്രവേശിച്ചു . രാധിക  ലൈറ്റ്  ഇട്ടപ്പോള്‍  കണ്ട  കാഴ്ച  അതാ  കട്ടിലില്‍  ..... ഗന്ധര്‍വന്‍.
രാധികേച്ചി കാണുമോ എന്ന ഭയം പെട്ടെന്നുണ്ടായെങ്കിലും  ആളുടെ കഴിവ് താന്‍ കണ്ടതാണല്ലോ എന്ന് ഭാമ ഓര്‍ത്തു.
രാധിക  കിടക്ക വിരിക്കെ പിന്നില്‍ സൈഡ് ടേബിളില്‍ വച്ചിരുന്ന ഗ്ലാസ്‌ ജഗ്  താഴെ വീണുടഞ്ഞു.
ഭാമ അയാളെ  നോക്കിയപ്പോള്‍ അയാളുടെ മുഖത്ത് ഒരു ഗൂഡ സ്മിതം
"നാശം ഒന്നുറങ്ങണം  എന്ന് ധൃതി കൂടി പോയതാ പക്ഷെ ഞാന്‍ അങ്ങോട്ട്‌ പോയില്ലല്ലോ? പിന്നെ കാറ്റും ഒന്നും ഇല്ലല്ലോ...." രാധിക ആല്‍മ ഗതം  പോലെ പറഞ്ഞു.
രാധിക ചൂല്‍ കൊണ്ട് വരാന്‍ പോയപ്പോള്‍ ഭാമ ചോദിച്ചു. "എന്തിനാ ഇങ്ങനെ... അത് പൊട്ടിച്ചതു."
അയാള്‍ ചിരിച്ചു. പിന്നെ അയാളെ കണ്ടില്ല. 
ഭാമ ജനലുകള്‍ തുറന്നു.
നീണ്ടു പറന്നു കിടക്കുന്ന പാടങ്ങള്‍... നറു നിലാ തിങ്കള്‍ പൊഴിഞ്ഞു കിടക്കുന്ന പാടം. വയല്‍ വരമ്പുകളില്‍ പാറി നടക്കുന്ന ശലഭങ്ങള്‍.. അതിലൊന്ന് ആ ഗന്ധര്‍വന്‍  ആകുമോ?
രാധികേച്ചി ലൈറ്റ് ഓഫ്‌ ചെയ്തു നൈറ്റ്‌ ലാമ്പ് തെളിച്ചു. മുറിക്കുള്ളില്‍ നീല വെളിച്ചം നിറഞ്ഞു.
"വന്നു കിടക്കൂ പെണ്ണെ, നാളെ പുലര്‍ച്ചെ പോകേണ്ടതല്ലേ"
രാധികേച്ചിയുടെ വിളി. ആ കോട്ടുവാ ഇടുന്നത് കണ്ടാല്‍ അറിയാം രാധികേച്ചിക്ക് ഇനി ഏറെ നേരം സംസാരിക്കാന്‍ ആവില്ലെന്ന്.
ഭാമയുടെ കണ്ണുകള്‍ ഗന്ധര്‍വനെ തേടുകയായിരുന്നു. ഒന്ന് കൂടി കാണാന്‍. അവള്‍ കിടക്കാന്‍ പോകവേ രാധികയുടെ കൂര്‍ക്കം വലി കേട്ടു.
അവള്‍ കിടക്കയില്‍ കിടക്കവേ പെട്ടെന്ന് അവളുടെ ശരീരത്തെ ആരോ പൊതിയുന്നത്  അവളറിഞ്ഞു. അയാള്‍ കര പരിലാലനങ്ങള്‍ കൊണ്ടവളെ മൂടി.
രതിയുടെ നൂറു നൂറു പുതിയ പാഠങ്ങള്‍ അവള്‍ പടിച്ചു. ചുംബന ശരങ്ങള്‍ അവളെ രതിയുടെ ഉത്തുംഗ  ശ്രുംഗങ്ങളിലെക്കുയര്‍ത്തി. ഒടുവില്‍ ആലസ്യത്തിന്റെ പട്ടു മേലാപ്പ് ചാര്‍ത്തി അവള്‍ മയങ്ങി.

പുലര്‍ച്ചെ അവളെ രാധിക വന്നുണര്‍ത്തിയപ്പോള്‍ മണി ഏഴു കഴിഞ്ഞിരുന്നു.
"ഇതെന്തൊരുറക്കാ   മോളെ ഒന്നരക്കളെ ഫ്ലൈറ്റ്?"
ഭാമ ഉണര്‍ന്നു നോക്കിയപ്പോള്‍ പുറത്തു വെയില്‍ പരന്നു തുടങ്ങിയിരുന്നു. അവള്‍ പെട്ടെന്ന് റെഡി ആയി.
താഴെ എല്ലാവരും റെഡി ആയി തന്നെയും കാത്തു നില്‍ക്കുന്നു.
അമ്മമ്മ പ്ലേറ്റില്‍ ആവി പറക്കുന്ന പുട്ടും കടലയും, തന്റെ ഇഷ്ട ഭക്ഷണം വിളമ്പി. എങ്കിലും എന്തോ ഒരു രുചി കേടു തോന്നി.
"എന്റെ മോള്‍ക്ക്‌ നല്ലതേ വരൂ. പോയി എത്രയും വേഗം ഒരു കുഞ്ഞിക്കാലു അമ്മമ്മയെ കാണിക്കണം കേട്ടോ"
എല്ലാവരും ചിരിച്ചു,. അവളാകെ ചൂളി...
എന്തോ തനിക്കിവിടം വിട്ടു പോവാന്‍ മനസ്സ് വരുന്നില്ല. അത് ഇവരോടെങ്ങനെ പറയും.
തന്നെ കാത്ത്  അവിടെ ജിതിനും തന്റെ അച്ഛനും അമ്മയും. ഇവിടെ തന്നെ സുഖങ്ങളുടെ കൊടുമുടിയില്‍ എത്തിച്ച ദേവന്‍....
ആരെ സ്വീകരിക്കും എന്ത് തീരുമാനിക്കും.
ദിലു കടന്നു വന്നതും പറഞ്ഞു. "ദാ പെട്ടിയൊക്കെ വണ്ടിയില്‍ കയറ്റി. ഇനി ആളെയും കയറ്റണോ?"
ഒന്ന് പോടാ പുന്നരിക്കാതെ" രാധിക അവനെ ശാസിച്ചു.
എല്ലാവര്‍ക്കും ഭാമയുടെ വിടപറയല്‍ വേദനാ  ജനകമായിരുന്നു എങ്കിലും അവളെ അലോസരപ്പെടുത്തിയത്  അയാളുടെ അഭാവമായിരുന്നു.
ഓടി മുറിയിലെത്തി ബാഗ്‌ തുറന്ന് പാസ്സ്പോര്‍ട്ടും ടിക്കറ്റും കീറാന്‍ തുനിയവെ ഒരു കരം അതില്‍ നിന്നും വിലക്കി. അയാള്‍...
"വേണ്ട പൊക്കോളൂ... ഞാനും കൂടെ ഉണ്ടാവും...എന്നും "

അവള്‍ വേഗം ഡ്രസ്സ്‌ മാറി താഴേക്കു വന്നു അവളുടെ മുഖം ഇപ്പോള്‍ പ്രസന്നമായിരിക്കുന്നു.

**********************************************************************************



No comments: