കുരുക്ഷേത്ര യുദ്ധം വീണ്ടും
കുരുക്ഷേത്ര യുദ്ധം വീണ്ടും ജൂണ്‍ 10 നു തുടങ്ങുന്നു. മഷിത്തണ്ട് സംഘടിപ്പിക്കുന്ന മലയാളം ഓണ്‍ലൈന്‍ പദപ്രശ്ന പരമ്പര 2011 ജൂണ്‍ 10 നു അരങ്ങേറുന്നു.
ഇതിന്റെ വിശദമായ നിയമാവലിയും മറ്റും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യക.
റെജിസ്ട്രേഷന്‍ ഫീസ് ഇല്ല. സമ്മാനം ലഭിക്കുന്നതിലോ, ഒന്നാം സ്ഥാനം കിട്ടുന്നതിലോ അല്ല കാര്യം. മറിച്ചു ഇതില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ ആണ് പ്രധാനം. പങ്കെടുക്കുന്നവര്‍ തന്നെ നിര്‍മിക്കുന്ന പദപ്രശ്നം ആയതിനാല്‍ എല്ലാവര്ക്കും പദപ്രശ്നം നിര്‍മ്മിക്കുവാനും ബോണ്‌സ് പൊയന്റിനു അര്‍ഹത നേടുവാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
നമ്മുടെ കൂട്ടുകാരെ ഇതിലേക്ക് റെഫര്‍ ചെയ്തു referal ബോണ്‌സ് നടുവാനും അവസരം ഉണ്ടാകും.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ ഈ പദപ്രശ്നം കളിക്കുന്നു. ഇതിലെ ഉത്തരങ്ങള്‍ കണ്ടുപിടിക്കുവാന്‍ വേണ്ടി എത്ര വെബ്സൈറ്റ് തിരഞ്ഞു എന്നും എത്ര മാത്രം അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു എന്നും ഇന്നും എന്നെ അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്.
ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ എത്രയും വേഗം സൌജന്യ registration ചെയ്തു പദപ്രശ്നം കളിക്കുവാന്‍ തുടങ്ങുക.
No comments:
Post a Comment