നമ്മള്‍ എന്നും ഭയപ്പെട്ടിരുന്ന ഒരു പദമാണ് നരകം. അത് പോലെ ആശ്വാസ ദായകമായ പദമാണ് സ്വര്‍ഗ്ഗവും.
യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ? ഉണ്ടെങ്കില്‍ എവിടെ?
ആരും കാണാത്ത, പുസ്തകങ്ങളില്‍ വായിച്ചു മാത്രം കേട്ടിരുന്ന ഈ രണ്ടു പദങ്ങള്‍ മനുഷ്യന്റെ നിത്യ സഹചാരിയായത് എങ്ങനെ?
ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയില്‍ നിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത് . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. അതിനാല്‍ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികള്‍ക്കു സമ്മാനവും പാപകൃത്യങ്ങള്‍ക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യന്‍ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കള്‍ സ്വര്‍ഗത്തിലും പാപാത്മാക്കള്‍ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ത്രൈലോകത്തിനും തെക്ക്, ഗര്‍ഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകര്‍മ്മങ്ങൾ ചെയ്തവര്‍ക്ക് ഈ വിധം നരകങ്ങളെന്ന് മുൻവിധിയുണ്ട്.ഭാരതീയ ധര്‍മ്മശാസ്ത്രങ്ങള്‍, ഇതിഹാസങ്ങള്‍ പുരാണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ് ഗീത എന്നിവയില്‍ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യര്‍ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുനട്.ഇതാണ് വിക്കിപീഡിയ നല്‍കുന്ന വിവരണം. എത്ര നരകങ്ങള്‍ ഉണ്ടെന്നോ അവ ഏതൊക്കെ ആണെന്നോ ഉള്ള വിവരണം നല്‍കി ആരെയും പേടിപ്പിക്കാന്‍ എനിക്ക് ഉദ്ദേശമില്ല.
ഈയിടെ ഉദിത് ചൈതന്യജി ഏഷ്യാനെറ്റ് ചാനലില്‍ രാവിലെ പ്രഭാഷണം പറയുമ്പോള്‍ സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നത് നമ്മുടെ മനസ്സ് തന്നെ ആണെന്നും അല്ലാതെ സ്വര്‍ഗ്ഗവും നരകവും വേറെ എവിടെയും അല്ലെന്നും പറഞ്ഞു. ഇത് കുറച്ചു കൂടി സ്വീകാര്യം ആണ്. കാരണം നമ്മുടെ മനസ്സ് ഒരു കുരങ്ങനെ പോലെ ആണ്. മദ്യപിച്ച കുരങ്ങനെ പ്പോലെ എന്ന് പറഞ്ഞാലും അധികമാവില്ല. മനസ്സിന് സ്ഥിരത എന്നൊന്നില്ല. എന്തിനെ പറ്റിയെങ്കിലും ചിന്തിക്കാതെ ഇരിക്കാന്‍ മനസ്സിന് കഴിയില്ല. നമ്മുടെ മനസ്സാണ് നമ്മളെ തളര്‍ത്തുന്നതും വളര്‍ത്തുന്നതും. മനസ്സിന്റെ ഗതിവേഗം അളക്കാന്‍ ആര്‍ക്കും കഴിയില്ല. പുരുഷന്റെ ഭാഗ്യവും സ്ത്രീയുടെ മനസ്സും അറിയാന്‍ പ്രയാസം എന്ന് കേട്ടിട്ടില്ലേ? അത് തന്നെ. നിമിഷ നേരം കൊണ്ട് നമ്മളെ ഹിമാലത്തിലോ, അമേരിക്കയിലോ എത്തിക്കാന്‍ മനസ്സിന് കഴിയും.
ഞാന്‍ കുറച്ചു വസ്തുനിഷ്ടമായി ആലോചിച്ചപ്പോള്‍ നമ്മുടെ മനസ്സിന്റെ ഭാവനാ സൃഷ്ടിയാണ് ഈ സ്വര്‍ഗ്ഗവും നരകവും എന്നും മറ്റും മനസ്സിലായി. നമുക്ക് ഒരാളെ ഇഷ്ടമാണ്. അയാള്‍ക്കോ അവള്‍ക്കോ നമ്മോട് ഇഷ്ടമുണ്ടോ എന്ന് നമ്മള്‍ അന്വേഷിക്കുന്നില്ല. ചിലര്‍ക്ക് നമ്മോട് താല്പരിയവും ഇഷ്ടവും ഉണ്ടാവാം. പക്ഷെ അവരെ കാണുന്നത് തന്നെ നമുക്ക് ഇഷ്ടമല്ല. എന്താണിങ്ങനെ? . അതാണ് നമ്മുടെ മനസ്സിന്റെ പ്രവര്‍ത്തി. മനസ്സിനെ കടിഞ്ഞാണിട്ടു നിയന്ത്രിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ എന്തെല്ലാം ആണെന്ന് വാക്കുകളെ കൊണ്ട് വിവരിക്കുക അസാധ്യം തന്നെ. "മനോ ജയ ഏവ മഹാ ജയ" എന്നാണ് പ്രമാണം. മനസ്സിനെ ജയിച്ചാല്‍ എന്തും സാധ്യം.
പറഞ്ഞു വന്നത് മനസ്സിനെ പറ്റി ആയതു കൊണ്ട് കുറച്ചു കാടു കയറി പോയി. നമ്മുടെ മനസ്സിന്റെ ഭാവനാ സൃഷ്ടികളാണ് സ്വര്‍ഗ്ഗവും നരകവും എന്ന് ഇപ്പോള്‍ മനസിലായില്ലേ. മനസ്സിന് ഇഷ്ടമുള്ളതിനെ സ്വീകരിക്കുവാനും ഇഷ്ടമില്ലാത്തതിനെ വെറുക്കാനും പഠിപ്പിക്കുന്ന മനസ്സാണ് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നത്.
എല്ലാവരെയും സ്നേഹിക്കാനും സേവിക്കുവാനും (സഹായിക്കുവാനും) നമ്മെ പഠിപ്പിച്ച (LOVE ALL SERVE ALL - ശ്രീ സത്യസായി ബാബാ) സ്വാമി, അന്യരെ ഉപദ്രവിക്കരുതെന്നും അവസരം കിട്ടുകയാണെങ്കില്‍ അവരെ സേവിക്കണം (HELP EVER HURT NEVER) എന്നും നമ്മെ ഓര്‍മിപ്പിക്കുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ആണ് നാം അന്യരെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്. അങ്ങനെ ചെയ്യുക വഴി നാം നടക്കുന്ന പാതയില്‍ സൌരഭ്യതിന്റെ പൂക്കള്‍ വരി വിതറുന്നു. മറിച്ചായാലോ കൂര്‍ത്ത മുള്ളുകള്‍ നാം നടക്കുന്ന പാതയില്‍ വിതറുന്നു. ഒരു കാര്യം ഓര്‍ക്കണം. നാം എന്ത് വിതറിയാലും നമുക്ക് കൂടി നടക്കേണ്ട പാതയും അത് തന്നെ ആണെന്ന ഓര്‍മ വേണം.
സമസ്ത ലോകാന്‍ സുഖിനോ ഭവന്തു

No comments:
Post a Comment