Saturday, July 17, 2010

മനുഷ്യന്‍ മൃഗങ്ങളെ കണ്ടു പടിക്കാത്തതെന്തു കൊണ്ട്

മനുഷ്യന്‍ മൃഗങ്ങളെ കണ്ടു പടിക്കാത്തതെന്തു    കൊണ്ട്?


സഹജീവിയെ ആക്രമിക്കുന്ന സ്വഭാവം പുലര്‍ത്തുന്ന ഒരേ ഒരു ജീവി മനുഷ്യന്‍ മാത്രമായിരിക്കും. കളിയായീ പ്പോലും മൃഗങ്ങള്‍  അതെ സമൂഹത്തിലെ  മൃഗങ്ങളെ ഉപദ്രവിക്കുന്നത് നാം കണ്ടിട്ടില്ല . 


പക്ഷെ മനുഷ്യന്‍ അവന്റെ എല്ലാ അറപ്പും    വെറുപ്പും അവന്റെ തന്നെ സഹോദരങ്ങളുടെ മേല്‍ പ്രയോഗിക്കുന്നതിനവന് മടിയില്ലാതായിരിക്കുന്നു. 


ഒരുവന്റെ ആദര്‍ശങ്ങള്‍ എന്ത് തന്നെ യായീക്കോട്ടേ, തന്നെ പ്പോലെ തന്നെ മറ്റേ ആള്‍ക്കും ചിന്തിക്കാനും വിശ്വസിക്കാനും അവരവരുടേതായ ആദര്‍ശങ്ങളും വിശ്വാസ പ്രമാണങ്ങളും ഉണ്ടെന്നതില്‍ അസഹിഷ്ണുത പുലര്‍ത്തേണ്ട കാര്യമൊന്നുമില്ലല്ലോ. 


കൈ വെട്ടുന്നതിലെ ആദര്‍ശം എന്ത് തന്നെ യായിരുന്നാലും ഒരുവന്റെ അവയവം അറുത്ത്   പകരം വീട്ടണം എന്ന് അതെങ്കിലും മത ഗ്രന്ഥങ്ങള്‍ പറയുന്നുണ്ടോ?


നമ്മുടെ ഭാരതീയ സങ്കല്‍പ്പങ്ങള്‍ അനുസരിച്ച് അന്യ ജീവി, ദേവതകള്‍ക്ക് തുല്യമാണ്. ദൈവത്തിനു തുല്യമാണ്. 


"പരോപകാരായ പുണ്യായ പാപായ പര പീഡനം" എന്ന ആപ്തവാക്യം ഇക്കൂട്ടര്‍ക്കെന്നാണ് നേര്‍വഴി കാണിക്കുക?

No comments: