Monday, December 07, 2009

താങ്കളുടെ ജന്മത്തെ കുറിച്ച് താങ്കള്‍ ബോധവാനാണോ?

താങ്കള്‍ അതെ പറ്റി ബോധവാനല്ലെങ്കില്‍ ക്ഷമിക്കുക.


നിങ്ങള്‍ എന്തിനു മനുഷ്യ ജന്മം എടുത്തു എന്നറിയണമെങ്കില്‍ ..... വളരെ ദുര്‍ലഭമായിട്ടുള്ള മനുഷ്യ ജന്മം  കിട്ടിയിട്ട് അതെ പറ്റി ബോധവാനല്ലെങ്കില്‍...... ഇനി താഴെ പറയുന്നത് ശ്രദിച്ചു കേള്‍ക്കുക. 


വിവേകമില്ലാതെ അലയുന്ന കുതിരകളെ പ്പോലെ മനസ്സിനെ യാതൊരു നിയന്ത്രണവുമില്ലാതെ വിടരുത്.


മൃഗങ്ങളെക്കാള്‍ നാം പലപ്പോഴും അധപതിച്ച കര്‍മങ്ങള്‍ ചെയ്യാറുണ്ട് അല്ലെ? വികാരം വിവേകത്തെ കീഴ്പെടുതുമ്പോള്‍ മനസ്സ് മൃഗമാകുന്നു. മനസ്സ് മൃഗമാകുമ്പോള്‍ ബുദ്ധി നശിക്കുന്നു. ആരോട് എന്താണ് പറയുന്നത്, പ്രവര്‍ത്തിക്കുന്നത് എന്നോ മനസ്സിലാക്കാന്‍ കഴിയാതെ ഘോരമായ അന്ധകാര നിബിഡമായ ആഗാത  ഗര്‍ത്തങ്ങളില്‍  വീഴുംബോഴേ മനുഷ്യ ജന്മത്തെ പറ്റി നാം ബോധവാനാകു. 


ജനിക്കുമോബ്ഴെ നമ്മുടെ പിറകെ മരണം എന്നാ സത്യം ഉണ്ട്. നാം അതെ പറ്റി ബോധവാനല്ല എന്ന് മാത്രം.  മറ്റാരെങ്കിലും മരിച്ചു എന്ന് കേട്ടാലും നമുക്കതിനു സമയമായില്ല എന്ന് ആശ്വസിക്കുന്ന ഒരു സമൂഹംമാണ് ഇന്നുള്ളത്. 


ഒരല്പം വിവേകം മനസ്സിലുണ്ടെങ്കില്‍, നാം എന്തിനു വേണ്ടി ജനിച്ചു എന്നും നമ്മുടെ ലക്‌ഷ്യം എന്താണെന്നും അറിഞ്ഞാല്‍ ഇനിയുള്ള കാലം എങ്കിലും തെറ്റ് ചെയ്യാതെ, അലസരാവാതെ, മറ്റുള്ളവരെ കഴിവിനനുസരിച്ച് സഹായിക്കുന്നതിനും സേവിക്കുന്നതിനും നമുക്ക് കഴിയട്ടെ എന്ന് ഞാന്‍ അത്മാര്തമായി പ്രാര്‍ത്ഥിക്കുന്നു.


അതിനു സര്‍വേശ്വരന്‍ നമ്മെ പ്രാപ്തരാക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.













No comments: