Tuesday, March 29, 2011

കേരളം ദൈവത്തിന്റെ സ്വന്തം നാടോ?

കേരളം ദൈവത്തിന്റെ സ്വന്തം നാടോ?

ആരാണ് കേരളത്തിന്‌ അങ്ങനെയൊരു പട്ടം കൊടുത്തത്? എന്താണതിനു മാനദണ്ഡം? കേരളത്തെ പറ്റി ഒന്നും അറിയാത്ത ഏതോ വിദേശ സഞ്ചാരി കൊടുത്ത ഒരു നുണ കഥ മാത്രമല്ലേ ഇത്? സത്യത്തില്‍ പ്രകൃതി ഭംഗി കാരണം ആണ് "ഗോഡ്സ് ഓണ്‍ കണ്‍ട്രി" എന്ന് കേരളത്തെ ആരെങ്കിലും വിളിച്ചതെങ്കില്‍ അവര്‍ ഹിമാചല്‍ പ്രദേശും ജമ്മു കാശ്മീരും ഒന്നും കണ്ടിട്ടില്ല എന്നര്‍ത്ഥം. 

ഗോവ കണ്ട ഏതെങ്കിലും ഒരു വിദേശി കേരളത്തെ ഇഷ്ടപെടുമോ? ദാല്‍ തടാകം കണ്ട ഏതെങ്കിലും വിദേശി നമ്മുടെ വേമ്പനാട്ടു കായലിനെ സ്നേഹിക്കുമോ? എനിക്കറിയാം. ഒരു തവണ കേരളത്തില്‍ വന്ന വിദേശിയോ മറുനാടന്‍ ടൂറിസ്ടോ വീണ്ടും കേരളത്തില്‍ വന്നുവെങ്കില്‍ അവര്‍ക്കെന്തോ  തകരാറുണ്ട്. തീര്‍ച്ച. 

തൊഴിലില്ലാതെ യുവജനം രാഷ്ട്രീയക്കാര്‍ വിരിച്ച വലയില്‍ കുടുങ്ങി സിന്ദാബാദ്‌  വിളിക്കാനും മറ്റും പോയത് കണ്ടാണോ വിദേശി അങ്ങിനെ വിളിച്ചത്?
 നാളെ നടക്കേണ്ട വിവാഹ നിശ്ചയം സ്വപ്നം കണ്ടു ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ഒരു ഒറ്റ കൈയ്യന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടു ബലാല്‍സംഗം ചെയ്തപ്പോള്‍ ആ കരച്ചില്‍ കേട്ടില്ലാന്നു നടിച്ച മലയാളികളെ ഓര്‍ത്താണോ വിളിച്ചത്? 
79 കാരിയെ പീഡിപ്പിച്ചു കൊന്ന 29 കാരന്റെ പ്രവര്‍ത്തി ആണോ? 
രണ്ടും മൂന്നും വയസ്സുള്ള കൊച്ചു കുട്ടികളെ പോലും ആണായാലും പെണ്ണായാലും പീഡിപ്പിക്കുന്നവരുടെ നാട് എന്നതാണോ കേരളത്തിന്റെ മഹത്വം? 
ആരെ കൊന്നാലും ഇന്ന് തെളിവുണ്ടെങ്കിലും ഇല്ലെങ്കിലും കൈക്കൂലി കൊടുത്താല്‍ നിയമത്തിനു മുന്‍പില്‍ നിന്ന് പുല്ലു പോലെ  ഇറങ്ങി പോരാം എന്ന് തെളിയിച്ച ഒരു ന്യായാധിപന്‍ ഡല്‍ഹിയില്‍ വിഹരിക്കുന്നു. 
എന്ത് കുറ്റം ചെയ്താലും എന്ത് പോക്രിത്തരം ചെയ്താലും സംരക്ഷിക്കുവാന്‍ ആളുണ്ട് എന്ന അഹങ്കാരം ഇന്നത്തെ ജനതയെ വല്ലാതെ ദുഷിപ്പിച്ചു കളഞ്ഞു.  

ഇനിയെങ്കിലും ഈ പേര് മാറ്റണം. ഡെവിള്‍സ് ഓണ്‍ കണ്‍ട്രി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് എന്നാലും ഇന്നത്തെ ഓരോ മലയാളിയുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അതാവും ഒരു പക്ഷെ കേരളത്തിന്‌ ചേരുന്ന പേര്.  

No comments: