Thursday, February 28, 2013

എന്റെ തീര്‍ഥയാത്രകള്‍ 2


എന്റെ തീര്‍ഥയാത്രകള്‍ http://www.facebook.com/kpcpisharody



എന്റെ തീര്‍ഥയാത്രകള്‍  2

തിരു ആലത്തിയൂര്‍ ഹനുമാന്‍ കാവ്‌ ക്ഷേത്രത്തിലേക്ക് 


ഏറെ നാളത്തെ മോഹമായിരുന്നു കേട്ട്  മാത്രം പരിചയിച്ച ഈ അമ്പലം ഒന്ന് ദര്‍ശിക്കുവാന്‍. ഷിര്‍ദി സായി ബാബാ പറഞ്ഞ പോലെ നമ്മള്‍ ഭക്തന്മാര്‍ ആഗ്രഹിച്ചാലും ഭഗവാന്‍ വിളിക്കാതെ നമുക്ക് അങ്ങോട്ടേക്ക് ഒന്നെത്തി നോക്കാന്‍ പോലും കഴിയില്ലെന്നു.  എത്ര ശരി? 

രാമഗുണ്ടത്തും, പിന്നെ താള്‍ച്ചരിലും, കൊല്‍ക്കത്തയിലും  ദുര്‍ഗപുരിലും ആയി എത്രയോ വര്‍ഷങ്ങള്‍ രേനിഗുന്ട വഴി യാത്ര ചെയ്തിട്ടും ഇന്നും തിരുപ്പതി അമ്പലം പിടി  തരാതെ തെന്നി മാറുന്നു. 

ഞാനും ഉമയും ദേവിയും 
ശ്രീരാമ പട്ടാഭിഷേകം 
   

അങ്ങനെ ഒരു ദിവസം ഞാനും എന്റെ ഭാര്യ ഉമയും കുട്ടികള്‍ ദേവിയും കണ്ണനും കൂടി കാലത്ത്  ആറു  മണിക്കുള്ള തൃശൂര്‍ - കണ്ണൂര്‍ ട്രെയിനില്‍ മുളങ്കുന്നതുകാവ്  റെയില്‍വേ സ്റെഷനില്‍ നിന്നും തിരൂര്‍ ടിക്കറ്റ്മെടുത്ത് യാത്രായായി. ഉദ്ദേശം ഏഴരയോടെ ഞങ്ങള്‍ തിരൂര്‍ സ്റ്റെഷനില്‌ ഇറങ്ങി. അവിടെ നിന്നും ഏകദേശം നാലു കിലോമീറ്റര്‍  പോയാല്‍ 
ആലത്തിയൂര്‍ ഹനുമാന്‍ കാവ്‌ ക്ഷേത്രമായി. ബസിനു മിനിമം ചാര്‍ജെ  ആകുകയുള്ളൂ 

പൂഴിക്കുന്നു എന്ന സ്ഥലത്തെ ബസ്‌ ചെല്ലുകയുള്ളൂ. അവിടെ  ബസ്‌ ഇറങ്ങി ഒന്നുകില്‍ ഓട്ടോയില്‍ പോകാം. അല്ലെങ്കില്‍ ഒരു കുറുക്കു വഴി ഉണ്ട്‌ . നടക്കാന്‍ വിരോധമില്ലെങ്കില്‍ ഒരു അഞ്ചു മിനുട്ട് നടന്നാല്‍ അമ്പലം ആയി. 

മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്‌ പഞ്ചായത്തിലാണ്‌ പുരാതനമായ ആലത്തിയൂര്‍ ശ്രീപെരും തൃക്കോവില്‍. ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ട്‌ ആലത്തിയൂര്‍ എന്ന്‌ പേരുവന്നു എന്ന്‌ പറയപ്പെടുന്നു. അതുമാത്രമല്ല, ആലസ്തികം എന്നാല്‍ പ്രകാശം എന്ന അര്‍ത്ഥത്തില്‍ സ്ഥലപ്പേരുണ്ടായി എന്നും ഹനുമാന്റെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ഈ പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമ ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിയെന്ന്‌ ഐതിഹ്യം.

കിഴക്കേ ഗോപുരം കടന്നു ഉള്ളില്‍ ചെന്നാല്‍ കിഴക്കോട്ടു ദര്‍ശനം ആയി നില്‍ക്കുന്ന ശ്രീ രാമ സ്വാമിയുടെ ശ്രീകോവിലിനു മുന്‍പിലാണ്‌ . ഐതിഹ്യങ്ങള്‍ പറയുന്ന പ്രകാരം 

സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌. ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍. വിഷ്ണുവിന്‌ പ്രത്യേകം ശ്രീകോവില്‍. ഗണപതിക്കും അയ്യപ്പനും ദുര്‍ഗ്ഗയ്ക്കും ഭഗവതിക്കും ഭദ്രകാളിക്കും പ്രതിഷ്ഠകളുണ്ട്‌. സമുദ്രം കടന്ന്‌ ഹനുമാന്‍ ലങ്കയിലേക്ക് ചാടിയതിന്റെ ഓര്‍മ്മയ്ക്കായി കല്ലുകൊണ്ടുകെട്ടിയ ഒരു തറ ഇവിടെയുണ്ട്‌. അതിന്റെ ഒരറ്റത്ത്‌ നീളത്തില്‍ ഒരു കരിങ്കല്ലുണ്ട്‌. ഈ കല്ല്‌ സമുദ്രമായി സങ്കല്‍പിച്ച്‌ ഭക്തര്‍ ഓടിവന്ന്‌ കല്ലില്‍ തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത്‌ നല്ലതാണെന്നാണ്‌ വിശ്വാസം. ഒരു വഴിപാടുകണക്കെ കുട്ടികള്‍ ഉന്മേഷപൂര്‍വ്വം ചാടുന്നത്‌ കാണാം. ലങ്കയിലേക്ക്‌ പുറപ്പെട്ട ഹനുമാന്‌ ശക്തി പകര്‍ന്നത്‌ ദേവഗണങ്ങളായിരുന്നല്ലോ. ദേവകള്‍ അനുഗ്രഹിച്ചുനല്‍കിയ ശക്തിയാണ്‌ ഹനുമാനെ വിജയത്തിലെത്തിച്ചതെന്ന സങ്കല്‍പമാണ്‌ ഈ കല്ലിന്മേല്‍കൂടിയുള്ള ചാട്ടത്തിന്റെ പിന്നിലും. ക്ഷേത്രത്തില്‍ മൂന്നുപൂജയുണ്ട്‌. ഹനുമാന്‌ നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്‌. ഹനുമാന്‌ കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌.

ഏതാണ്ട്‌ മൂവായിരത്തോളം രൂപ ചെലവ്‌ വരുന്നതാണ്‌ ഈ വഴിപാട്‌. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ്‌ വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമ്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്ഘോഷിക്കുന്നു. ശ്വാസംമുട്ടിന്‌ പാളയും കയറും ഇവിടെ വഴിപാടായുണ്ട്‌. ശ്രീരാമസ്വാമിക്ക്‌ ചതുശ്ശതവും മറ്റ്‌ വഴിപാടുകളും നടത്തിവരുന്നു. മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട അവല്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്‌.

തുഞ്ചത്ത്‌ എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌ ഇലകയ്ക്കാത്തതെന്ന്‌ പഴമ. തുലാംമാസത്തിലെ തിരുവോണത്തിന്‌ അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ്‌ പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന്‌ പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.


ബ്രിട്ടീഷ്‌ ഭരണകാലത്തെ വാടര്‍ ടാങ്ക് തിരൂരില്‍ 
തിരൂര്‍ റെയില്‍വേ സ്റെഷനിലെ വേ ബ്രിഡ്ജ് 






വെള്ളാമശ്ശേരി ഗരുഡന്‍ കാവിലെ വഴിപാട്‌ പലക 

ഉമയും കുട്ടികളും അമ്പലത്തിനു മുന്‍പില്‍ 
പൂഴിക്കുന്നില്‍ നിന്നും ഹനുമാന്‍ കാവ്‌ ഏകദേശം ഒന്നര കിലോമീറ്റര്‍ ഉണ്ടെന്നു പറഞ്ഞുവല്ലോ പൂഴിക്കുന്നിനു കിഴക്കായിട്ടാണ് ഹനുമാന്‍ കാവ്‌ എങ്കില്‍ പൂഴിക്കുന്നില്‍ നിന്നും കഷ്ടി ഒന്നര കി മീ പടിഞ്ഞാട്ടു യാത്ര ചെയ്‌താല്‍ വെള്ളാമശ്ശേരി  ഗരുഡന്‍ കാവിലെത്താം. 

കേരളത്തില്‍ മറ്റെങ്ങും ഒരു ഗരുഡന്‍ കാവുള്ളതായി അറിയില്ല. ഇവിടെ ചര്‍മ രോഗങ്ങള്‍ക്ക് കൊട്ടയും ചേനയും നടക്കു വയ്ക്കുന്ന പതിവുണ്ട്. അതും മറ്റെവിടെ അങ്കിളും ഉള്ളതായി അറിവില്ല.വളരെ മനോഹരമായ ഈ അമ്പലത്തില്‍ കിഴക്കോട്ടു ദര്‍ശനമായി മഹാവിഷ്ണുവും പടിഞ്ഞാട്ടു ദര്‍ശനമായി ശിവനും ശങ്കരനാരായണനും പ്രതിഷ്ഠ ഉണ്ട് 

ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ ഉടനെ തിരൂര്‍ക്ക് മടങ്ങി. തിരൂര്‍ റെയില്‍വേ സ്റ്റെഷന്‌  പലതു കൊണ്ടും ശ്രദ്ധേയമാണ്‌ . കേരളത്തില്‍ ആദ്യമായി റെയില്‍വേ ലൈന്‍ ആരംഭിച്ചത് ഇവിടുന്നു ബെപ്പൂര്‍ക്ക് ആണെന്ന് തൊന്നുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത് പണിതീര്‍ത്ത വാട്ടര്‍ ടാങ്ക് ശ്രദ്ധ പിടിച്ചുപറ്റി. 

രണ്ടരക്കുള്ള ട്രെയിനില്‍ ഞങ്ങള്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ നാലര കഴിഞ്ഞു. അവിടെ നിന്നും എറണാകുളം ട്രെയിന്‍ കിട്ടി വീടെത്തുമ്പോള്‍ ആറു മണി കഴിഞ്ഞിരിക്കുന്നു 

ഇനിയും അവിടെ ചെല്ലാന്‍ ആഞ്ജനേയ സ്വാമി അനുവദിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു. thiru alathiyur hanumankavu









No comments: