എന്റെ ചെറുകഥകള്‍ 4
കടപ്പാട്
ചെറിയ മുരടനക്കം കേട്ട് ക്ലാസ്സെടുക്കവേ ആശ തിരിഞ്ഞു നോക്കി. വാതില്‍ക്കല്‍ പ്യൂണ്‍ ഗോവിന്ദന്‍ നായര്‍.
അയാളെ കാണുമ്പോഴൊക്കെ മനസ്സില്‍ ദുസ്സൂചനകള്‍ ആണ് വരുക. പെന്‍ഷന്‍ പറ്റാന്‍ ഇനി രണ്ടോ മൂന്നോ വര്‍ഷങ്ങളെ ഉള്ളു എങ്കിലും പെണ്‍കുട്ടികളെ കണ്ടാല്‍ അയാളിലെ പൂവാലന്‍ ഉണരുകയായി.
ഇഷ്ടക്കേട് പുറത്തേക്കു കാണിക്കാതെ സ്വരം കനപ്പിച്ചു കൊണ്ട് ആശ ചോദിച്ചു. "എന്താ"
"ഓഫീസിലേക്ക് വരുവാന്‍ പ്രിന്‍സി പറഞ്ഞു. ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു. "
അത്രമേല്‍ അത്യാവശ്യമില്ലെങ്കില്‍ പ്രിന്‍സി വിളിക്കില്ല, വീട്ടിലാര്‍ക്കെങ്കിലും ... എന്തെങ്കിലും... അതിനു
രാവിലെ വീട്ടിന്നു പോരുമ്പോള്‍ ആര്‍ക്കും കുഴപ്പമൊന്നുമില്ലായിരുന്നുവല്ലോ .
രാവിലെ വീട്ടിന്നു പോരുമ്പോള്‍ ആര്‍ക്കും കുഴപ്പമൊന്നുമില്ലായിരുന്നുവല്ലോ .
അയാളുടെ പിറകെ നടക്കുമ്പോള്‍ ആശ ആലോചിക്കുകയായിരുന്നു.
ആരായിരിക്കും തന്നെ കാണാന്‍ വന്നത്? അടുപ്പമുള്ളവര്‍ ഒന്നും ആയിരിക്കരുതേ?
ഗോവിന്ദന്‍ നായരുടെ പിറകെ നടക്കുമ്പോള്‍ അയാളോട് തന്നെ ചോദിച്ചു...
'ആരാണാവോ?'
തനിക്കിതിലോന്നും കാര്യമില്ലെന്ന മട്ടില്‍ അയാള്‍ പറഞ്ഞു...
'ആ ഏതോ ബാലചന്ദ്രനോ മറ്റോ'
ങേ? ചന്ദ്രേട്ടനോ...അവളുടെ മനസ്സിലൂടെ ....ശരീരത്തിലൂടെ. ഒരു ഇടിവാള്‍ പാഞ്ഞു പോയി.
അവളുടെ കാലുകള്‍ നീങ്ങാതായി.
അവ നിശ്ചലമായി ..
തന്‍ സ്നേഹിച്ചിരുന്ന തന്നെ മാത്രം സ്നേഹിച്ചിരുന്നു എന്ന് കരുതിയ ബോംബയില്‍ ജോലി തേടി പോയി ഒരു ഗുജറാത്തി പെണ്‍കുട്ടിയെ വിവാഹം ചെയ്ത ചന്ദ്രേട്ടന്‍....
'ഛെ ചന്ദ്രേട്ടന്‍ ഇവിടെ വരാന്‍ കാരണം ഒന്നും കാണുന്നില്ല. ഇത് മറ്റു വല്ലവരും ആകും"
അങ്ങനെ ആശ്വസിക്കാനാണ് അവള്‍ ശ്രമിച്ചത്.
തന്നെ കാത്തിരിക്കുന്ന വ്യക്തി ചന്ദ്രേട്ടന്‍ ആവരുതെ എന്ന് അവള്‍ പ്രാര്‍ത്ഥിച്ചു.
എന്തുകൊണ്ടാണ് ഒരിക്കല്‍ താന്‍ എന്നും കാണാന്‍ ആഗ്രഹിച്ച ആ മുഖം .... തന്റെ ഓര്‍മയില്‍ നിന്നും മായിച്ചു കളയല്‍ ഇപ്പോഴും പറ്റാത്ത മുഖം ... അത് ഇന്ന് തന്നെ തേടിയെത്തുമ്പോള്‍ എന്ത് കൊണ്ട് മുഖം തിരിക്കുന്നു?
അറിയില്ല.
തന്റെ അമ്മാവന്റെ മകനാണ് ചന്ദ്രേട്ടന്‍. കൊച്ചുന്നാളിലെ ചന്ദ്രേട്ടനെ കണ്ടു തുടങ്ങിയതാണ്. ഒരു വേലി സൃഷ്‌ടിച്ച അകലം അമത്രമേ വീടുകള്‍ തമ്മിലുള്ളൂ.
മാനസിക ബന്ധങ്ങളല്ലാതെ മറ്റൊന്നും ആ കൂടി ക്കാഴ്ചകള്‍ സമ്മാനിച്ചിട്ടുമില്ല.
ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ല എങ്കില്‍ കൂടിയും ചന്ദ്രേട്ടനെ തനിക്കിഷ്ടമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം... ചന്ദ്രേട്ടനും...
ചന്ദ്രേട്ടന്‍ ഒരിക്കലും പറഞ്ഞിട്ടില്ല തന്നെ ഇഷ്ടമാണെന്ന്..പക്ഷെ ശേഖരംമാമ ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന ചോക്ലെടുകളുടെയും കാറ്റത്തു വീഴുന്ന ചക്കര മാമ്പഴങ്ങളുടെയും ഒരു അവകാശി താന്‍ ആണെന്നറിയാം. ചിലപ്പോള്‍ വാശി പിടിച്ചു കരഞ്ഞാല്‍ ചന്ദ്രേട്ടന്റെ ഓഹരി കൂടി തരുമായിരുന്നു. ഞാന്‍ കൊടുക്കാറ്
ഞങ്ങളുടെ പറമ്പിലെ ചാമ്പക്ക ആയിരുന്നു. വലിയ ഒരു കമ്പെടുത്ത് തോട്ടിയാക്കി ചാമ്പക്ക പറിച്ചു ഇട്ടിരിക്കുന്ന ഉടുപ്പില്‍ പൊതിഞ്ഞു അമ്മയുടെ കണ്ണ് വെട്ടിച്ച് അപ്പുറത്തെ വീട്ടിലേക്കോടും.
തന്നെയും കാത്ത് രണ്ടു കണ്ണുകള്‍ ജന്നലില്‍ കൂടി നോക്കി നില്‍പുണ്ടാവും.
ഓടി ചെന്ന് ചാമ്പക്ക മുഴുവനും അകത്തേക്കിട്ടു ഓടി വരും .... അതൊക്കെ കുട്ടിക്കാലത്തായിരുന്നു .
വളര്‍ന്നപ്പോള്‍ തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയില്‍ ആയിരുന്നു.
നിസ്സാരമായ അതിരുകളുടെയും വേലി കെട്ടിന്റെയും അങ്ങോട്ട ചായുന്ന ഓലയുടെയും പേരില്‍ സുഹൃദ് ബന്ധത്തെ വെട്ടി മുറിക്കാന്‍ എത്ര എളുപ്പം അവര്‍ക്ക് കഴിഞ്ഞു.
മൂത്തവരുടെ ശത്രുത ഞങ്ങളെ തെല്ലും ആലോസരപെടുതിയില്ല. അത് അറിയാത്ത ഭാവത്തില്‍ ഞങ്ങള്‍ മാറി മാറി അങ്ങോട്ടും ഇങ്ങോട്ടും പോയി കൊണ്ടിരുന്നു. ആരും അതെര്തില്ല.
ചന്ദ്രേട്ടന്റെ മൂക്കിന്റെ കീഴില്‍ രോമം ഗ്രാമത്തിലെ നദി മൂന്നാല് വട്ടം കര കവിഞ്ഞു ഒഴുകിയപ്പോഴും തന്നിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. താന്‍ ഒരു ഒത്ത പെണ്ണായി എന്ന ബോധ്യം വന്നതോടെ കളി ചിരികള്‍ കുറഞ്ഞു.
കുടുംബങ്ങള്‍ തമ്മില്‍ വീണ്ടും അകലുകയായിരുന്നു.
അന്ന് താന്‍ പ്രീ ഡിഗ്രിക്കും ചന്ദ്രേട്ടന്‍ ബീ എസ് സി ഫൈനല്‍ ഈയരിനും പഠിക്കുകയായിരുന്നു.
ഗ്രാമത്തില്‍ നിന്ന് വളരെ അകലെ യായിരുന്നു കോളേജ്. എന്നും ബസ്സില്‍ പോയി വരണം. പുഴയ്ക്കു അക്കരെയേ ബസ്സ് വരൂ. പാലം ആകാത്തത് കാരണം .
ഒരേ കോളേജില്‍ ആയിരുന്നത് കാരണം ഞങ്ങള്‍ രണ്ടാളും ഒരു ബസ്സില്‍ ആണ് പോയി വന്നിരുന്നത്... അപ്പോള്‍ മാത്രമാണ് ഒന്ന് മിണ്ടാനും കാണാനും കഴിഞ്ഞിരുന്നത്.
കൂലം കുത്തി ഒഴുകുന്ന പുഴയും വരമ്പിടിഞ്ഞ പാടങ്ങളും ഒന്ന് കാലു തെന്നിയാല്‍ താഴെ വീഴുന്ന ചെമ്മണ്‍ റോഡും വര്‍ഷ കാലത്ത് പേടിയായിരുന്നു സമ്മാനിച്ചത്.
അങ്ങനത്തെ ഒരു വര്‍ഷക്കാലം.
ഞാനും അച്ഛനും ചന്ദ്രേട്ടനും ഒരു ബസ്സിലാണ് വന്നത്...ചന്ദ്രേട്ടന്റെ കൈയ്യില്‍ കുടയില്ല. ഞങ്ങള്‍ മഴയുടെ ശക്തിയും കാറ്റും കൂടിയായതോടെ നടക്കാന്‍ തന്നെ വിഷമിച്ചു. മഴ വീണ്ടും ശക്തി ആവുകയാണ്. അച്ഛന്റെ
ട്രപ്പീസ് അഭ്യാസം ഒന്നും എനിക്കറിയില്ല. ചെറിയ പുഴയിലെ ഒറ്റ തെങ്ങിന്‍ തടിയില്‍ കാലു വെച്ചതെ ഓര്‍മ്മയുള്ളൂ. ..
ഓര്‍മ വന്നപ്പോള്‍ കുടുംബ വഴക്കെല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാവരും ഭയന്ന് പിന്നോട്ട് മാറിയ സമയം ചന്ദ്രേട്ടനാണ് പുഴയില്‍ ചാടി ഒഴുകി തുടങ്ങിയ തന്നെ കരക്കെത്തിച്ചത്.
അതില്‍ പിന്നെ ഒരിക്കലെ ചന്ദ്രേട്ടന്‍ തന്നോട് സംസാരിച്ചിട്ടുള്ളൂ.
ചന്ദ്രേട്ടന് ജോലി കിട്ടി ബോംബയ്ക്ക് പോകുവാന്‍ റെയില്‍വേ സ്റെഷനിലെ വൈറ്റിംഗ് റൂമില്‍ നിക്കവേ
മെല്ലെ വിളിച്ചു.
'ആശേ ഒന്നിവിടെ വരൂ'
തന്റെ ചുമലില്‍ സ്വാതന്ത്ര്യത്തോടെ കൈ വെച്ച് ചോദിച്ചു... "ആശക്ക് ഒരു രണ്ടു വര്ഷം കാത്തിരുന്നു കൂടെ? ഒരു ജോലിയില്‍ കയറി ഒന്ന് സ്വന്തം കാലില്‍ പിടിച്ചു നില്‍ക്കാതെ എങ്ങനെ..."
എനിക്ക് മനസ്സിലാവുമായിരുന്നു പക്ഷെ നെഞ്ചില്‍ നിന്ന് പറിച്ചു എടുക്കുന്നത് പോലെ ഒരു വേദന. ആ മാറില്‍ ഒന്ന് തല ചായ്ച്ചു പൊട്ടി കരയണമെന്നുണ്ട്.
പെട്ടെന്നാണ് ആ കരങ്ങള്‍ തന്നെ വലിച്ചടുപ്പിച്ചതും അധരങ്ങള്‍ കാവ്യങ്ങള്‍ രചിച്ചതും .
കുതറി മാറുമ്പോള്‍ സ്വയം ഓര്‍ത്തു. ഈ ഒരു നിമിഷത്തിനു വേണ്ടി കേഴുകയായിരുന്നില്ലേ താന്‍?
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു... രണ്ടല്ല, മൂന്നല്ല, നീണ്ട എട്ടു വര്‍ഷങ്ങള്‍....
ചന്ദ്രേട്ടന്‍ കരുതിയത് മനുഷ്യനായാല്‍ മരണമില്ലെന്നാവാം ....
ഏതായാലും ചന്ദ്രേട്ടന്‍ വന്നില്ല. ഇടയ്ക്കു കത്തുകള്‍ വന്നിരുന്നു...
ബോംബയിലെ കുടുസ്സു മുറിയില്‍ ആറേഴു പേര്‍ തലങ്ങും വിലങ്ങും കിടക്കുന്നതും കല്യാണം കഴിച്ചാലും അവിടെ കൊണ്ട് പോയാല്‍ താമസിക്കാന്‍ സ്ഥലം കിട്ടാനുള്ള പ്രയാസം ഒക്കെ വിശദമായ് എഴുതും.
ഭാഗ്യത്തിന് തന്റെ ഡിഗ്രി പഠനം കഴിഞ്ഞ ഉടനെ പഠിച്ച കോളേജില്‍ തന്നെ ഗസ്റ്റ് ലക്ചറര്‍ ആയി ജോലിയും കിട്ടി.
ചന്ദ്രേട്ടന്റെ കത്തുകള്‍ നിന്നപ്പോള്‍ വരാതായപ്പോള്‍ ഓരോ ന്യായങ്ങള്‍ പറഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ചു..
ചന്ദ്രേട്ടന്റെ കത്തുകള്‍ നിന്നപ്പോള്‍ വരാതായപ്പോള്‍ ഓരോ ന്യായങ്ങള്‍ പറഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ചു..
തിരക്കായിരിക്കും..
തനിക്കു വിവാഹാലോചനകള്‍ വന്നിട്ടും അച്ഛന്റെയും അമ്മയുടെയും കണ്ണീരു കണ്ടിട്ടും മറ്റൊരാള്‍ക്ക് കഴുത്ത് കുനിച്ചു കൊടുക്കുവാന്‍ മനസ്സ് അനുവദിച്ചില്ല.
ഒരു തരം വാശിയായിരുന്നു അത്.
മൂത്ത മകള്‍ എന്ന നിലയില്‍ അച്ഛന്റെയും അമ്മയുടെയും മരണത്തോടെ കനത്ത ഉത്തരവാദിത്വങ്ങള്‍ ... ചുമതലകളില് തന്റെ ജീവിതം കുടുങ്ങി പോയി.
ഓഫീസ് റൂമിന്റെ മുമ്പിലെത്തിയപ്പോഴാണ് ഓര്‍മ്മകള്‍ മുറിഞ്ഞത്...
ഈശ്വര താനിത്ര നേരം സഞ്ചരിച്ച വഴിയെതാണ്?
ചന്ദ്രേട്ടനാവരുതെയെന്നു പ്രാര്‍ഥനയോടെ പ്രിന്‍സിയുടെ റൂമിന്റെ ഹാഫ് ഡോര്‍ തള്ളി തുറന്നകത്തു കടക്കവേ ശരിക്കും ഞെട്ടി.
ആ മുഖം ... ഈശ്വര ഒരിക്കലും ഇനി കാണരുതേ എന്നാഗ്രഹിച്ച ...ആ മുഖം
പുറത്തെ തണല്‍ മരങ്ങള്‍ തേടി നടക്കവേ ചന്ദ്രേട്ടന്‍ വന്ന കാര്‍.
നടക്കുമ്പോള്‍ ശ്രദ്ധിച്ചു. ചന്ദ്രേട്ടന്‍ തല കുംബിട്ടാണ് നടക്കുന്നത്... പാവം തല ഉയര്‍ത്തുവാന്‍ വിഷമം കാണും..
വാഗ്ദാനങ്ങള്‍ പുരുഷന്മാര്‍ക്ക് വീണ് വാക്കുകള്‍ ആണല്ലോ.
എത്ര കരുവാളിചിരിക്കുന്നു ആ മുകഹം..
ചൂള മരങ്ങളുടെ ചുവട്ടില്‍ ഇരുന്നു...
ചന്ദ്രേട്ടന്റെ മുഖം ഉയര്‍ന്നു.
"ആശ എനിക്ക് മാപ്പ് തരണം... ഞാന്‍ നിന്നോട് ആരോടും ചെയ്യാന്‍ പാടില്ലാത്ത കടുംകൈ ആണ് ചെയ്തത്..."
ആ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.
സമനില തെറ്റുമെന്നു എനിക്ക് തോന്നി.
"ഇന്നാ പഴയ സിംഹ ഗര്‍ജനം എവിടെ?"
ചന്ദ്രേട്ടന്‍ ഒന്നും മിണ്ടിയില്ല... സഹതാപം തോന്നി...
"ഞാന്‍ മാപ്പ് അര്‍ഹിക്കുന്നില്ല. ഒരു ജോലിക്ക് വേണ്ടി മാര്‍വാടിയുടെ മകളെ.."
ഞാന്‍ വന്നത് എനിക്കൊരു ജീവിതം തരാന്‍ ഇനി നിനക്കെ കഴിയൂ... കുഞ്ഞാറ്റ ക്കുരുവികളെ പോലെ ഇനിയു മൊരു കൂട് കൂട്ടാം.
മനുഷ്യന്‍ പ്രത്യേകിച്ച് പുരുഷന്മാര്‍ കഴിഞ്ഞതെല്ലാം എത്ര പെട്ടെന്ന് മറക്കുന്നു.
സ്ത്രീകള്‍ പൊതുവേ ലോല ചിത്തര്‍ ആണ് . അവര്‍ ആരു തെറ്റ് ചെയ്താലും പൊറുക്കും പക്ഷെ മറക്കില്ല. പുരുഷന്മാര്‍ നേരെ തിരിച്ചും.
"ഞാന്‍ വന്നില്ലെങ്കിലോ?"
ആ ചോദ്യം പെട്ടെന്നായിരുന്നു.
എന്റെ സ്വരം കടുക്കുന്നതും മുഖം മാറുന്നത് ചന്ദ്രേട്ടന്‍ ശ്രദ്ധിച്ചു കാണും.
"ഞാന്‍ വന്നില്ലെങ്കിലോ?"
ഞാന്‍ വീണ്ടും ചോദിച്ചു..
"ഞാന്‍ നിസ്സഹായനാണ്.. ആശ പറഞ്ഞ പോലെ പരിക്കേറ്റ സിംഹം... ഇനിയും മുറിപെടുത്താം... ആശക്ക് മാത്രമേ അതിനു അര്‍ഹതയുള്ളൂ"
"ഭാര്യ മരിച്ചു പനിയായിരുന്നു. ഒരു കുട്ടിയുണ്ട് ..നാല് വയസ്സ് ആയി..." ആരോടെന്നില്ലാതെ ചന്ദ്രേട്ടന്‍ ...
"കഴിഞ്ഞ കഥയൊക്കെ മറന്നോ?" ഞാന്‍ മുറിപെടുതനെന്ന വണ്ണം ചോദിച്ചു,
അദ്ദേഹം ഒന്ന് ചൂളി. പെട്ടെന്ന് വിളറിയ ആ മുഖത്ത് ഒരു ചൈതന്യം പറന്നു...
ഓര്‍മയില്‍ നിന്നെന്തോ ചികയുംബോലെ...
"ഇല്ല പക്ഷെ ആ കൂലം കുത്തി ഒഴുകുന്ന പുഴ ഞാന്‍ മറന്നിട്ടില്ല"
ഈശ്വരാ...തന്റെ മനസ്സിനെ ദുര്‍ബലപ്പെടുതുവാനുള്ള പറ്റിയ അടവ്...
തനിക്കിവിടെ ചുവട് തെറ്റുകയാണ്.
ഞാന്‍ അത് ഓര്‍ത്തില്ല... ഓ കെ ... ഞാന്‍ വരാം ...
ചന്ദ്രേട്ടന്റെ പിന്നാലെ ഇറങ്ങി നടക്കുമ്പോള്‍ ഓര്മ വന്നത് ആ പഴയ സംഭവമായിരുന്നു.
.....................................................................................................................................................................
No comments:
Post a Comment