Monday, July 04, 2011

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധികള്‍

ശ്രീ പദ്മനാഭ  സ്വാമി  ക്ഷേത്രത്തിലെ  നിധികള്‍ 

ഒരു കോടതി വിധിയിലൂടെ കുടത്തില്‍ ഒളിപ്പിച്ച ഭൂതത്തെ തുറന്നുവിടുകയാണ്  ചെയ്തത്  അല്ലെങ്കില്‍ നമ്മുടെ മുത്തശ്ശിമാര്‍ പറഞ്ഞു തന്ന ഒന്ന് രണ്ടു പഴംചൊല്ലുകളിവിടെ  നമുക്ക് ഓര്‍ക്കാം.

വഴിയെ പോയ വയ്യാവേലി (വേലിയേല്‍ കിടന്ന പാമ്പിനെ എന്നും പറയുന്നു) എടുത്തു തോളത്ത് ഇടരുതെന്നും  തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും .

തിരുവിതാംകൂറിലെ പ്രജാക്ഷേമ തല്‍പരരായ, സത്യത്തിനും, പറഞ്ഞ വാക്കുകള്‍ക്കു ജീവനെക്കാള്‍ വില കല്പിചിട്ടുള്ളവരുമായ, വിശ്വസ്തരായ മഹാ രാജാക്കന്മാര്‍ കാഴ്ച ദ്രവ്യമായും (തിരുമുല്‍ക്കാഴ്ച ) വഴിപാടായും  (വിദേശികളും സാമന്ത രാജാക്കന്മാരും തിരുവിതാംകൂറിലെ രാജാക്കന്മാര്‍ക്ക് കാലാ- കാലങ്ങളില്‍ സമ്മാനം നല്‍കിയതും ആയവ ഉള്‍പ്പെടെ) ക്ഷേത്രത്തിലേക്ക് കാണിക്ക അര്‍പ്പിച്ച സ്വര്‍ണ രത്ന ശേഖരങ്ങള്‍ ഇത്രയും നിന്ദ്യമായ രീതിയില്‍ അനാവരണം ചെയ്യപെടുത്തരുതായിരുന്നു. 

നിധിയെ പറ്റിയുള്ള വാര്‍ത്തകള്‍ ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍കൂടി പരസ്യ ചര്‍ച്ചയും അതിനെ എങ്ങനെ ഉപയോഗിക്കാം എന്നും മറ്റും (സ്വന്തം തറവാട്ട്‌ സ്വത്താണെങ്കില്‍ ഇവര്‍ക്ക്  ഇത്രയും ആവേശം ഉണ്ടാകുമോ) വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. നമ്മുടെ ഉദാരമതികളായ മഹാരാജാക്കന്മാരെ അവഹേളിക്കുന്നതിനു തുല്യമാണ് ആ സ്വത്തു എടുത്തു യുനിവേര്ഴ്സിടിയും ആശുപത്രികളും പണിയണം എന്ന് പറയുമ്പോള്‍. അതിനെ ഇപ്പോഴത്തെ നിലയില്‍ സംരക്ഷിക്കുകയാണ്  ചെയ്യേണ്ടത്..

ഇപ്പോഴും ഈ ശേഖരത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ ക്ഷേത്രവും അവ നടക്കു വച്ച നിസ്വാര്‍ത്ഥ മതികളായ തമ്പുരാക്കന്മാരുടെ പിന്‍ഗാമികളും ജീവിച്ചിരിക്കവേ ഇത്തരം ആഭാസമായ പരസ്യ പ്രസ്താവനകള്‍ അവരെ എത്ര മാത്രം വേദനിപ്പിക്കു ന്നുണ്ടാവും. 

കാരണം ഇപ്പോള്‍ ഇത്ര വലിയ ഒരു സ്വര്‍ണ രത്ന ശേഖരം എന്ത് ചെയ്യും എന്നുള്ളത് ഭരണകൂടത്തിനും ക്ഷേത്രം ഭാരവാഹികള്‍ക്കും ആലോചിച്ചാല്‍ ഒരെത്തും പിടിയും കിട്ടാത്ത അത്രയും ഭീകരമായ ഒരു അവസ്ഥാ വിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവരുടെയും ഉറക്കം കെടുത്തുന്ന സ്ഥിതി വിശേഷമാണ് ഇവിടെ സംജാതമായിട്ടുള്ളത്. 

വൈദ്യതി കടത്തി വിടാവുന്ന സംവിധാനം പരീക്ഷിക്കാം. അനേകം ക്ലോസ്ഡ് സര്‍ക്യുട്ട് കാമറകള്‍ വെയ്ക്കാം അപ്പോഴും പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു... ഈ നിധിക്ക് കാവല്‍ നില്ക്കാന്‍ ഒരു ഭൂതം വേണമല്ലോ...

ഈ നിധിയുടെ ഇപ്പോഴത്തെ അവകാശികള്‍ ക്ഷേത്രവും രാജകുടുംബവും ആണ്. പക്ഷെ നീട് നീങ്ങുന്നതിനു മുന്‍പ് അന്നത്തെ വേണാട് അരചന്‍ മാര്‍ത്താണ്ട വര്‍മ തിരുമനസ്സ് അനന്തിരവനോട് പറഞ്ഞ കാര്യം (ദേശാഭിമാനി പത്രം , ജൂലൈ 02 , 2011 ) നമ്മള്‍ തൃപ്പടി ദാനം നടത്തിയതൊന്നും  തിരിച്ചെടുക്കരുതെന്നാണ്. (ഈ ആല്‍മാര്‍ത്ഥത ഇന്ന് ആര് പ്രകടിപ്പിക്കും?)

ഈ നിധി ഇത്രയും കാലം ഭദ്രമായിരുന്നതിനു നാം ഓരോരുത്തരും മണ്‍മറഞ്ഞു പോയ തിരുവിതാംകൂറിലെ മഹാ രാജാക്കന്മാരോട് നിസ്സീമമായ നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം.  

സര്‍ക്കാര്‍ ചെയ്യേണ്ടത് ഈ നിധി മറ്റൊരാവശ്യതിനും ഉപയോഗിക്കാതെ ഒരു അമുല്യ നിധിയായി കണക്കാക്കി അമ്പലത്തിനോടു ചേര്‍ന്ന് ഒരു കെട്ടിടം ഉണ്ടാക്കി  (അന്യ മതസ്ഥര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷിദ്ധമായ സാഹചര്യത്തില്‍) കേരളത്തിലെ ജനങ്ങള്‍ക്കും അന്യ സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും ഇവ പൊതു ദര്‍ശനത്തിനു വൈക്കാവുന്നതാണ്. അതിനു ഒരു രൂപയോ രണ്ടു രൂപയോ പ്രവേശന ഫീസ്‌ ചുമത്തിയാല്‍ അത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്  നേരിടുന്ന ചിലവുകള്‍ക്ക് ഒരു താങ്ങാവും. അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുകയും  ആവാം.

പുതിയ ഒരു കെട്ടിടം നിര്‍മിക്കേണ്ട ആവശ്യം ഉയര്‍ന്നു വരികയാണെങ്കില്‍ താഴെ പറയുന്ന വിധമാവാം  നിര്‍മ്മാണം. ഒരടി ഘനത്തില്‍ ഭിത്തി കെട്ടിയ ശേഷം ഉരുക്ക് ഷീറ്റുകളുടെ മൂന്നോ നാലോ പാളികള്‍ അടുക്കി വീണ്ടും ഒന്നോ രണ്ടോ അടി ഭിത്തി കെട്ടിയാല്‍ ഒരു പരിധി വരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ മതിയാവും. ഉള്ളില്‍ ഒരു ഡിസ്പ്ലേ ബോര്‍ഡ്‌ ഉണ്ടാക്കി (സ്വര്‍ണ ശേഖരം കാണികള്‍ക്ക് കാണാന്‍) അതില്‍ നിന്നും ഒരു രണ്ടോ മൂന്നോ അടി അകലെ നാല് മുതല്‍ ആറിഞ്ചു വരെ അകലത്തില്‍ വൈദ്യുതി കടത്തി വിടുന്ന കമ്പികള്‍ ഉണ്ടാവണം. (മൈസൂര്‍  കൃഷ്ണ ദേവരായരുടെ കൊട്ടാരത്തില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുന്നത് പോലെ.).  ഇവിടുത്തെക്കുള്ള  വൈദ്യുതി സംവിധാനം  മുറിയാതിരിക്കാന്‍ സോളാര്‍ സിസ്റ്റം  കെട്ടിടത്തിനു മുകള്‍ വശത്ത് ഉപയോഗപെടുത്താം.

24 മണിക്കൂറും ക്ലോസ്ഡ് സര്‍ക്യുട്ട് കാമറകള്‍ സ്ഥാപിച്ചാല്‍ ഒരു മോണിട്ടറിംഗ്  റൂമില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും കഴിയും.

ഇന്ത്യയിലെന്നല്ല  വിദേശത്ത് പോലും കേരള പോലീസിനോട് കിട പിടിക്കുന്ന അന്വേഷണ ഏജന്‍സികള്‍ ഇല്ലെന്നിരിക്കെ നമുക്ക് ഇവിടുത്തെ പോലിസ്  സേന മാത്രം മതിയാവും. ഒരുപാടു സത്യ സന്ധരായ ഓഫിസര്സ് കേരള പോലീസില്‍ ഉണ്ട്. അവരെ ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കിയാല്‍ നന്ന്. 

റിസര്‍ച് നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പുരാവസ്തുക്കളെ പറ്റി പഠനം നടത്തുന്നവര്‍ക്കും അമൂല്യമായ ഈ നിധി മുതല്‍ക്കൂട്ടാകട്ടെ. 






2 comments:

Rajesh said...

YOur Idea is good in my suggestion.

Regards and REspects
Rajesh TM
New Delhi

Aby Arthunkal said...

മുലക്കരത്തെ കുറിച് കേട്ടിട്ടുണ്ടോ? മുടിക്കരത്തെ കുറിച്ചോ?