Wednesday, June 01, 2011

നിളയുടെ ദുഃഖം


ഇരു കൈയും നീട്ടി  ഞാന്‍ തേങ്ങി,  അരുതേ
ഇനിയുമെന്നെ ഈ വിധം കൊല്ലരുതേ,
മണലായ മണലെല്ലാം എടുത്തിട്ടും എന്തിനീ
യന്ത്രകൈകള്‍ എന്നെ മുറിപെടുത്തുന്നു?

എന്നുടെ തേങ്ങലുകള്‍ എന്നും ഒരു വനരോദനം പോല്‍
എല്ലാര്‍ക്കും, കേള്‍ക്കുമ്പോള്‍ ഇന്ന് ഈര്‍ഷ്യ മാത്രം.
വീണ്ടും ചോദിക്കുന്നു ഞാന്‍,   നാളെ നിങ്ങളുടെ
കുട്ടികള്‍ ചോദിച്ചേക്കാം എവിടെ നിള എന്ന്?
(നിങ്ങളുടെ കുട്ടികള്‍ പുസ്തകത്തില്‍ കണ്ട
നിളയെവിടെ ഇന്നത്തെ ഞാനെവിടെ?)

വെറുമൊരു  ചാല്‍  മാത്രമായ ഞാന്‍ ഊര്ധ ശ്വാസം
വലിക്കുമ്പോള്‍ ആരെനിക്ക് ഇറ്റു ദാഹജലം തരും?
വരണ്ട എന്റെ നാവില്‍ നനക്കാന്‍ പോലുംഇറ്റു
ജലം എന്നിലില്ലാതാക്കിയതു ആരാണ്?

എന്റെ ചരമ ഗീതം എഴുതിയ മാഫിയക്കാരും
വീതം പറ്റിയ രാഷ്ട്രീയക്കാരും അറിയുന്നോ ഞാനില്ലെങ്കില്‍
ഈ ഭുമി എത്ര ശൂന്യം?  നാട്ടാര്‍ക്ക് കുടി നീരേകുന്ന
ശ്രോതസ്സല്ലേ ഞാന്‍? ഞാനില്ലെങ്കില്‍ കുടി നീര്‍  എവിടെ?


No comments: